Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊഹ്ലിക്ക് സെഞ്ച്വറി ധവാന് അർദ്ധ സെഞ്ച്വറി; ടീം ഇന്ത്യ മികച്ച സ്‌കോറിലേക്ക്; വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യക്ക് മേൽക്കൈ; കുംബ്ലെയുടെ കീഴിലെ ആദ്യ ദിനം ഇങ്ങനെ

കൊഹ്ലിക്ക് സെഞ്ച്വറി ധവാന് അർദ്ധ സെഞ്ച്വറി; ടീം ഇന്ത്യ മികച്ച സ്‌കോറിലേക്ക്; വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യക്ക് മേൽക്കൈ; കുംബ്ലെയുടെ കീഴിലെ ആദ്യ ദിനം ഇങ്ങനെ

അൻഡിഗ്വ: വെസ്റ്റിൻഡീസിനെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച് തുടക്കം.ഒന്നാം ദിനം കളി നിർത്തുമ്പോൾ നാല് വിക്കറ്റിന് 302 റൺസെന്ന നിലയിലാണ് ഇന്ത്യസെഞ്ച്വറി നേടിയ നായകൻ വിരാട് കോഹ്ലിയുടെയും അർധ സെഞ്ച്വറി നേടിയ ശിഖർ ധവാന്റെയും ബാറ്റിങ് മികവിലാണ് ഇന്ത്യ 302 റൺസ് എന്ന സ്‌കോറിലെത്തിയത്. 197 പന്തിൽ 16 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കോഹ്ലി 143 റൺസ് നേടിയത്. 22 റൺസുമായി അശ്വിനാണ് കൊഹ്ലിക്കൊപ്പം ക്രീസിൽ

വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ബാറ്റിങ്തിരഞ്ഞെടുക്കുകയായിരുന്നു. മെല്ലെപ്പോക്ക് നയത്തിലാണ് ഇന്ത്യൻ ബാറ്റിങ്ങ് മുന്നോട്ട് പോയത്.ടീം സ്‌കോർ 14 റൺസെത്തിയപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് റൺസെടുത്ത മുരളി വിജയ്‌യാണ് ആദ്യം പുറത്തായത്. തുടർന്ന് പൂജാരയുമായി ചേർന്ന ധവാൻ ഇന്ത്യൻ സ്‌കോർ മുന്നോട്ട് നയിക്കുകയായിരുന്നു. സ്‌കോർ 74 റൺസിലെത്തി നിൽക്കെ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. 16 റൺസെടുത്ത പൂജാരയാണ് മടങ്ങിയത്.

തുടർന്നാണ് ധവാനും കോഹ്ലിയും ചേർന്ന് ഇന്ത്യൻ സ്‌കോർ മികച്ച നിലയിൽ എത്തിച്ചത്. ധവാൻ 147 പന്തിൽ ഒൻപത് ഫോറും ഒരു സിക്സും സഹിതമാണ് 84 റൺസെടുത്തത്. ടീം സ്‌കോർ 179ൽ എത്തിനിൽക്കെ ബിഷുവിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് ധാവാൻ മടങ്ങിയത്. പിന്നീടെത്തിയ രഹാനെ 22 റൺസെടുത്ത് പുറത്തായി. ആറാമനായി ക്രീസിലെ്ത്തിയ അശ്വിൻ കോഹ്ലിക്ക് മികച്ച പിന്തുണ നൽകി. വിൻഡീസിനായി ലെഗ് സ്പിന്നർ ദേവേന്ദ്ര ബിഷു മൂന്ന് വിക്കറ്റ് വീഴ്‌ത്തി.ഷാനൻ ഗാബ്രിയേൽഒരു വിക്കറ്റനേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP