Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അവസാന ഇന്നിങ്‌സിൽ സംഗക്കാരയ്ക്ക് 18 റൺസ്; പ്രിയതാരത്തിന് ഹൃദയം നൽകി ലങ്ക; റിട്ടയേർഡ് ക്ലബ്ബിലേക്ക് സ്വാഗതം ചെയ്ത് സച്ചിൻ ടെണ്ടുൽക്കറും

അവസാന ഇന്നിങ്‌സിൽ സംഗക്കാരയ്ക്ക് 18 റൺസ്; പ്രിയതാരത്തിന് ഹൃദയം നൽകി ലങ്ക; റിട്ടയേർഡ് ക്ലബ്ബിലേക്ക് സ്വാഗതം ചെയ്ത് സച്ചിൻ ടെണ്ടുൽക്കറും

കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് കണ്ട് ഏറ്റവു മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളായിരുന്ന കുമാർ സംഗക്കാര ഇനി ക്രിക്കറ്റിന്റെ ക്രീസിലേക്കില്ല. ലങ്കയുടെ വന്മതിലെന്ന് അറിയപ്പെട്ട ലങ്കൻ ബാറ്റ്‌സ്മാൻ സംഗക്കാരയുടെ അവസാന ടെസ്റ്റ് ഇന്നിങ്‌സ് 18 റൺസിൽ അവസാനിച്ചു. അശ്വിന്റെ പന്തിൽ സ്ലിപ്പിൽ മുരളി വിജയ് ക്യാച്ചെടുത്ത് സംഗ പുറത്താക്കിയപ്പോൾ ലോക ക്രിക്കറ്റിലെ മഹത്തായൊരു ഇന്നിങ്‌സിന് കൂടിയാണ് തിരശീലവീണത്.

അവസാന ഇന്നിങ്‌സിൽ 18 പന്തിൽ മൂന്ന് ബൗണ്ടറികളടക്കമായിരുന്നു സംഗ 18 റൺസെടുത്തത്. ആദ്യ ഇന്നിങ്‌സിൽ സംഗക്കാര 32 റൺസെടുത്തിരുന്നു. ഈ പരമ്പരയിൽ നാലു തവണ സംഗയെ വീണത് അശ്വിന്റെ പന്തിലായിരുന്നുവെന്ന യാദൃശ്ചികതയുമുണ്ട്. ക്രീസ് വിട്ട സംഗയ്ക്ക് ഇന്ത്യൻ താരങ്ങളെല്ലാവരും ഹസ്തദാനം നൽകി ആദരമർപ്പിച്ചപ്പോൾ അത് ലങ്കൻ ഇതിഹാസത്തിന് അർഹിച്ച യാത്രയയപ്പായി. ആദ്യ ഇന്നിങ്‌സിൽ സംഗ ക്രീസിലെത്തിയപ്പോൾ ഗാർഡ് ഓഫ് ഓണർ നൽകിയായിരുന്നു ഇന്ത്യൻ താരങ്ങൾ സ്വീകരിച്ചത്.

ഗ്യാലറിയിൽ സങ്കയുടെ കുടുംബവും ആരാധകരും ടീം അംഗങ്ങളും കണ്ണീരോടെയാണ് വിരമിക്കലിന് സാക്ഷ്യം വഹിച്ചത്. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനിൽ നിന്നും ക്യാപ്റ്റനിലേക്കും സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനിലേക്കും വളർന്ന സങ്കക്കാര റൺമല കയറിയ ശേഷമാണ് വിരമിച്ചത്. ഏകദിനത്തിൽ സച്ചിന് മാത്രം പിന്നിലായി 14234 റൺസാണ് സമ്പാദ്യം. ടെസ്റ്റിൽ 12400ഉം. 703 ബാറ്റ്‌സ്മാന്മാരേയാണ് ഫീൽഡിലേയും വിക്കറ്റിന് പിന്നിലെ പ്രകടനത്തിലൂടെും സങ്കക്കാര മടക്കിയിട്ടുള്ളത്. കുമാർ സങ്കക്കാര കൂടി പാഡഴിച്ചതോടെ ക്രിക്കറ്റ് മൈതാനത്തെ മാന്യതയുടെ ലങ്കൻ മുഖമാണ് അരങ്ങൊഴിയുന്നത്.

അതിനിടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശ്രീലങ്കയുടെ ഇതിഹാസതാരം കുമാർ സങ്കക്കാരയെ റിട്ടയേർഡ് ക്ലബ്ബിലേക്ക് സ്വാഗതം ചെയ്ത് സച്ചിൻ തെണ്ടൽക്കർ രംഗത്തുവന്നു. ട്വിറ്ററിലൂടെയായിരുന്നു സച്ചിന്റെ ക്ഷണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP