Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐപിഎല്ലിൽ ലളിത് മോദിയക്ക് ഇപ്പോഴും സ്വാധീനം? കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് മുൻ ചെയർമാനുമായി ആലോചിച്ച്; പ്രിതി സിന്റയുടെ ഇമെയിൽ ഉയർത്തുന്നത് നിരവധി ചോദ്യങ്ങൾ

ഐപിഎല്ലിൽ ലളിത് മോദിയക്ക് ഇപ്പോഴും സ്വാധീനം? കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് മുൻ ചെയർമാനുമായി ആലോചിച്ച്; പ്രിതി സിന്റയുടെ ഇമെയിൽ ഉയർത്തുന്നത് നിരവധി ചോദ്യങ്ങൾ

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ശിൽപിയും പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ കണ്ണിലെ കരടാവുകയും ചെയ്ത ലളിത് മോദിക്ക് ഇപ്പോഴും ഐ.പി.എല്ലിൽ നിർണായക സ്വാധീനമുണ്ടോ? സാമ്പത്തിക കുറ്റങ്ങളുടെ പേരിൽ വിദേശത്ത് കഴിയുന്ന മോദിക്ക് ബോളിവുഡ് നടിയും കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ഉടമയുമായ പ്രീതി സിന്റ അയച്ച ഇമെയിൽ സന്ദേശം അത്തരം സംശയം ബലപ്പെടുത്തുകയാണ്.

കിങ്‌സ് ഇലവൻ പഞ്ചാബ് ടീം വിൽക്കുന്നതിനുവേണ്ടി പ്രീതി സിന്റ അയച്ച മെയിലാണ് പുറത്തുവന്നിരിക്കുന്നത്. 2014 നവംബർ 21-നാണ് സിന്റ മോദിക്ക് മെയിലയച്ചത്. അടുത്തയാഴ്ച എല്ലാ പേപ്പർവർക്കുകളും പൂർത്തിയാകുമെന്നും വളരെ വിശ്വസിക്കാവുന്ന ബിസിനസുകാരനാണ് ഇടപാടുകാരനെന്നും മെയിലിൻ പറയുന്നുണ്ട്. ഇടപാടിനെക്കുറിച്ച് മോദിയുടെ അഭിപ്രായം അറിയിക്കണമെന്നും സിന്റ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ ടീമുടമകളിലൊരാളായ മോഹിത് ബർമനുമായി ചർച്ച ചെയ്താൽ മതിയെന്ന് മോദി മറുപടിയും അയച്ചിട്ടുണ്ട്.

കിങ്‌സ് ഇലവൻ ഉൾപ്പെടെ മൂന്ന് ഐ.പി.എൽ ടീമുകളിൽ മോദിക്ക് പങ്കാളിത്തമുണ്ടെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അത് ശരിവെക്കുന്നതാണ് ഈ മെയിൽ സന്ദേശം. മോഹിത് ബർമൻ, പ്രീതി സിന്റ, നെസ് വാഡിയ, കരൺ പോൾ എന്നിവർക്ക് മാത്രമാണ് ടീമിൽ ഓഹരികളെന്ന് ടീമധികൃതർ പറയുമ്പോഴും, വാസ്തവം അതല്ലെന്ന് ഈ സന്ദേശങ്ങൾ തെളിയിക്കുന്നു.

ബി.സി.സി.ഐയുടെ ഇടപാടുകളിൽനിന്നെല്ലാം പുറത്തായിട്ടും ലളിത് മോദി ഇപ്പോഴും ഐ.പി.എല്ലിൽ ശക്തനാണെന്ന സൂചനയാണ് ഇതുതരുന്നത്. മോദിക്കും സഹോദരൻ സമീറിനും മൂന്ന് ഐ.പി.എൽ ടീമുകളിൽ സാമ്പത്തിക താത്പര്യങ്ങളുണ്ടെന്ന് കാണിക്കുന്ന മറ്റൊരു ഇമെയിൽ സന്ദേശം കുറച്ചുനാൾമുമ്പ് പുറത്തുവന്നിരുന്നു. ഓസ്‌ട്രേലിയയിൽ അറ്റോർണിയായ ഡിൻ കിനോ മോദിക്കും സഹോദരനും അയച്ച സന്ദേശത്തിലാണ് ഇതിന്റെ സൂചനകളുണ്ടായിരുന്നത്. ഇന്റർപോളിന്റെയും ബ്രിട്ടീഷ് സർക്കാരിന്റെയും സഹായത്തോടെ മോദിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മോദി കുടുങ്ങിയാൽ കുലുങ്ങുക ഇന്ത്യൻ ക്രിക്കറ്റ് തന്നെയാകുമോ? കാത്തിരുന്ന് കാണാം.

ബി.സി.സി.ഐ വൈസ് പ്രസിഡന്റായതോടെയാണ് മോദി ഇന്ത്യൻ ക്രിക്കറ്റിൽ കരുത്തനായത്.. 2007 സെപ്റ്റംബറിൽ മോദി കൺവീനറായി ഇന്ത്യൻ പ്രീമിയർ ലീഗ് നിലവിൽ വന്നു. ആ പദവിയിൽ 2010 ഏപ്രിൽ 25 വരെ പ്രവർത്തിച്ചു. 2010 ലെ ഐ.പി.എല്ലിന്റെ ഫൈനൽ മൽസരം അവസാനിച്ചതിന് പിന്നാലെ, സാമ്പത്തിക ആരോപണങ്ങളുടെ പേരിൽ ലളിത് മോദിയെ ഐ.പി.എൽ ചെയർമാൻ കമീഷണർ സ്ഥാനത്ത് നിന്ന് ബി.സി.സി.ഐ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. അതിന് ശേഷവും ഐപിഎല്ലിൽ മോദിയക്ക് സ്വാധീനമുണ്ടെന്ന് തന്നെയാണ് ഇപ്പോൾ വ്യക്തമാകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP