Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവസാനദിനത്തിൽ ഇന്ത്യയ്ക്ക് എതിരേ ലങ്കയ്ക്ക് നാടകീയ സമനില; ആവേശമായി ഇന്ത്യൻ ഡിക്‌ളറേഷനും നായകൻ വിരാടിന്റെ സെഞ്ചുറിയും; മഴ മുടക്കിയ ആദ്യ ദിനങ്ങളിലെ ആവേശം തിരിച്ചു പിടിച്ച് അഞ്ചാം ദിനത്തിലെ കളി

അവസാനദിനത്തിൽ ഇന്ത്യയ്ക്ക് എതിരേ ലങ്കയ്ക്ക് നാടകീയ സമനില; ആവേശമായി ഇന്ത്യൻ ഡിക്‌ളറേഷനും നായകൻ വിരാടിന്റെ സെഞ്ചുറിയും; മഴ മുടക്കിയ ആദ്യ ദിനങ്ങളിലെ ആവേശം തിരിച്ചു പിടിച്ച് അഞ്ചാം ദിനത്തിലെ കളി

കൊൽക്കത്ത: ഇന്ത്യയുടെ ചാലഞ്ച് ഏറ്റെടുത്ത ലങ്കയ്ക്ക് ഭാഗ്യം കൂട്ടിനുണ്ടായിരുന്നു. കൊൽക്കൊത്ത ടെസ്റ്റിൽ ഇന്ത്യയ്ക്ക് സമനില. മഴ മുടക്കിയ ആദ്യ ദിനങ്ങളിലെ ആവേശം തിരിച്ചു പിടിക്കുകയായിരുന്നു അഞ്ചാം ദിനത്തിലെ കളി.

അവസാനദിനം ആവേശമാക്കിയത് ഇന്ത്യയുടെ ഡിക്ലറേഷനായിരുന്നു. സമനിലയിൽ അവസാനിക്കേണ്ട വിരസ മൽസരത്തിനാണ് ഉജ്വലമായ സമാപനം. അഞ്ചാം ദിനം ഉച്ചഭക്ഷണം കഴിഞ്ഞ് ആദ്യ സെഷനിൽതന്നെ എട്ടിനു 352 റൺസെന്ന നിലയിൽ കളിയവസാനിപ്പിച്ച ഇന്ത്യ, ശ്രീലങ്കയ്ക്കു മുന്നിൽവച്ചത് 231 റൺസിന്റെ വിജയലക്ഷ്യം.

സമനില ലക്ഷ്യമിട്ടു ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്കു തുടക്കം തന്നെ പിഴച്ചു. രണ്ടാം ഇന്നിങ്‌സിൽ 75റൺസിന് ഏഴു വിക്കറ്റ് എന്ന നിലയിൽ പരാജയത്തെ നേരിട്ട ലങ്കയ്ക്ക് ഭാഗ്യവുമായി വെളിച്ചക്കുറവെത്തി. ഇതോടെ അരമണിക്കൂർ നേരത്തേ കളി സമനിലയിൽ അവസാനിപ്പിച്ചു. 231 റൺസ് വിജയലക്ഷ്യവുമായി അവസാന ദിവസം അവസാന സെക്ഷനിൽ ബാറ്റിംഗിനിറങ്ങിയ ലങ്ക അപ്രതീക്ഷിതമായി തകർന്നടിയുകയായിരുന്നു. 26.3 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് എന്ന നിലയിലാണു കളിയവസാനിപ്പിച്ചത്. 11 ഓവറിൽ എട്ട് റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ ഭുവനേശ്വർ കുമാറാണു ലങ്കൻ ഇന്നിങ്‌സിൽ നാശം വിതച്ചത്. ഭുവനേശ്വറിന്റെ എട്ട് ഓവറുകൾ മെയ്ഡനായിരുന്നു. മുഹമ്മദ് ഷാമി രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്‌ത്തി.

119 പന്തിൽ 12 ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 104 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുട കരിയറിലെ 50-ാം സെഞ്ചുറിയാണിത്. ടെസ്റ്റിലെ 18-ാം സെഞ്ചുറിയാണ് കോഹ്ലി നേടിയത്. ഇതോടെ ടെസ്റ്റിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന ഇന്ത്യൻ നായകനെന്ന നിലയിൽ സുനിൽ ഗവാസ്‌കറിന്റെ നേട്ടത്തിനൊപ്പമെത്തി. 11 സെഞ്ചുറിയാണ് ക്യാപ്റ്റനെന്ന നിലയിൽ ഇരുവരും നേടിയട്ടുള്ളത്. .

ആദ്യ ഇന്നിങ്‌സിൽ ബാറ്റിങ്ങിലും ബോളിങ്ങിലും വരിഞ്ഞുമുറുക്കിയ ലങ്കയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുകയായിരുന്നു ഇന്ത്യ. ഓപ്പണർമാരായ കെ.എൽ. രാഹുൽ (79), ശിഖർ ധവാൻ (94), ചേതേശ്വർ പൂജാര (22), എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. രഹാനെ റണ്ണൊന്നുമെടുക്കാതെയും ജഡേജ ഒൻപതു റൺസുമെടുത്തും പുറത്തായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP