Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശ്രീലങ്കയെ ചുരുട്ടിക്കെട്ടി ഇന്ത്യൻ ബൗളേഴ്‌സ്; ആദ്യ ട്വന്റി-20യിൽ ആതിഥേയർക്ക് 93 റൺസിന്റെ ജയം; നാല് വിക്കറ്റ് വീഴ്‌ത്തി യൂശ്‌വേന്ദ്ര ചഹൽ ലങ്കയെ വട്ടം കറക്കി; കെ.എൽ രാഹുലിന് അർധ സെഞ്ച്വറി

ശ്രീലങ്കയെ ചുരുട്ടിക്കെട്ടി ഇന്ത്യൻ ബൗളേഴ്‌സ്; ആദ്യ ട്വന്റി-20യിൽ ആതിഥേയർക്ക് 93 റൺസിന്റെ ജയം;  നാല് വിക്കറ്റ് വീഴ്‌ത്തി യൂശ്‌വേന്ദ്ര ചഹൽ ലങ്കയെ വട്ടം കറക്കി; കെ.എൽ രാഹുലിന് അർധ സെഞ്ച്വറി

കട്ടക്ക്: ട്വന്റി 20യിൽ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 93 റൺസിന്റെ വൻതോൽവി, സ്പിന്നർ യൂശ്‌വേന്ദ്ര ചഹലിന്റെ ബൗളിങ്ങാണ് ലങ്കയുടെ താളം തെറ്റിച്ചത്. ചാഹൽ 23 റൺസ് വഴങ്ങി 4 വിക്കറ്റ് നേടി. തുടക്കത്തിൽ ആക്രമിച്ച് കളിച്ചെങ്കിലും പിന്നീട് തുടരെ വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ടീം ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തിരുന്നു. ആദ്യ ഓവറിൽ ക്യാപ്റ്റൻ രോഹിതും രാഹുലും തകർത്തടിച്ചതോടെ സ്‌കോർ കുതിച്ചു. പിന്നീട് രോഹിത് പുറത്തായതോടെ വേഗം കുറഞ്ഞ ഇന്നിങ്സ് ആവസാന ഓവറുകളിൽ ധോണിയും പണ്ഡേയും തകർത്തടിച്ചതോടെയാണ് മികച്ച സ്‌കോറിലെത്തിയത്.

രാഹുൽ 48 പന്തിൽ 68 റൺസ് നേടി. ധോണി 22 പന്തിൽ 39 റൺസും മനീഷ് പാണ്ഡേ 18 പന്തിൽ 32 റൺസും നേടി. അയ്യർ 24 റൺസെടുത്തു. ലങ്കയക്കായി തിസാര പെരേര, നുവാൻ പ്രദീപ്, മാത്യൂസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP