Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യോർക്കർ കിങ് കളി ജീവിതം മതിയാക്കാൻ ഒരുങ്ങുന്നു; ഐപിഎല്ലിൽ നിന്നും തഴഞ്ഞതോടെ മലിംഗ ക്രിക്കറ്റ് മൈതാനം വിടുന്നു; നിരാശയോടെ ആരാധകർ

യോർക്കർ കിങ് കളി ജീവിതം മതിയാക്കാൻ ഒരുങ്ങുന്നു; ഐപിഎല്ലിൽ നിന്നും തഴഞ്ഞതോടെ മലിംഗ ക്രിക്കറ്റ് മൈതാനം വിടുന്നു; നിരാശയോടെ ആരാധകർ

കൊളംബോ: യോർക്കറുകളുടെ രാജാവായ ലസിത് മലിംഗ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുന്നു.കുറച്ചുനാളുകളായി ഫോം കണ്ടെത്താൻ വിഷമിക്കുന്ന താരത്തെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിൽ ശ്രീലങ്ക ഉൾപ്പെടുത്തിയിരുന്നില്ല. പിന്നാലെ ഈ സീസണിലെ ഐപിഎല്ലിൽ നിന്നും തഴയപ്പെട്ടതാണ് തിടുക്കത്തിൽ ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണമായതെന്നാണ് മലിംഗയുമായി അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

അടുത്ത ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ലങ്കൻ ടീമിൽ തന്നെ ഉൾപ്പെടുത്തുന്നതിനോട് സെലക്ടർമാർക്ക് താൽപര്യമില്ലെങ്കിൽ ടീമിന്റെ ' എന്റെ സേവനങ്ങൾ ആവശ്യമില്ലെങ്കിൽ മാറിച്ചിന്തിക്കാനുള്ള സമയമായിട്ടുണ്ട്, ക്രിക്കറ്റ് എന്നിൽ അവശേഷിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം, കളിക്കാരനായി ഒന്നും ചെയ്യാൻ കഴിയില്ലെങ്കിൽ, യുവതാരങ്ങളുടെ മെന്ററായി തുടരാനും ഞാൻ തയ്യാറാണ്,' മലിംഗ പറഞ്ഞു

കോച്ചിങ് സ്റ്റാഫിലേക്ക് ഏതെങ്കിലും ടീമുകൾ വിളിക്കുകയാണെങ്കിൽ താൻ അതിന് തയ്യാറാണെന്നും തന്റെ അറിവുകൾ മറ്റുള്ളവർക്ക് കൂടി പങ്കുവെക്കാൻ വേണ്ടി മാത്രമാണ് അതെന്നും മലിംഗ കൂട്ടിച്ചേർത്തു.34കാരനായ മലിംഗയ്ക്ക് കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യക്കെതിരെ നടന്ന് ട്വന്റി-20 പരമ്ബരയ്ക്കു ശേഷം ലങ്കൻ ടീമിൽ സ്ഥാനം ലഭിച്ചിരുന്നില്ല.

ലങ്കക്ക് വേണ്ടി മൂന്നു ഫോർമാറ്റിലുമായി 492 വിക്കറ്റുകൾ സ്വന്തമാക്കിയ താരമാണ് മലിംഗ.കഴിഞ്ഞ ഐപിഎൽ സീസണിലെ 12 മത്സരങ്ങളിൽ 11 വിക്കറ്റ് മാത്രമാണ് മലിംഗയ്ക്ക് വീഴ്‌ത്താൻ കഴിഞ്ഞത്. മുംബൈ ഇന്ത്യൻസ് താരമായിരുന്നു മലിംഗ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP