Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടീം ബസിൽ കൃത്യ സമയതെത്തണം; വൈകിവരുന്നുവർ പിഴയായി 50ഡോളർ അടയ്ക്കണം; സ്വാതന്ത്ര്യത്തോടൊപ്പം താരങ്ങളെ അച്ചടക്കവും പഠിപ്പിക്കും; കോച്ചായി എത്തിയ ശേഷം മേധാവിത്വം ഉറപ്പിക്കാൻ കുംബ്ലേയുടെ സൈ്‌ക്കോളജിക്കൽ മൂവ്

ടീം ബസിൽ കൃത്യ സമയതെത്തണം; വൈകിവരുന്നുവർ പിഴയായി 50ഡോളർ അടയ്ക്കണം; സ്വാതന്ത്ര്യത്തോടൊപ്പം താരങ്ങളെ അച്ചടക്കവും പഠിപ്പിക്കും; കോച്ചായി എത്തിയ ശേഷം മേധാവിത്വം ഉറപ്പിക്കാൻ കുംബ്ലേയുടെ സൈ്‌ക്കോളജിക്കൽ മൂവ്

ഴയ സഹതാരങ്ങളായ സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരുടെ ആശീർവാദത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റ അനിൽ കുംബ്ലേ ടീമിൽ പുതിയ പരിഷ്‌കാരങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ബസിന് റിപ്പോർട്ട് ചെയ്യുന്നതിൽ വൈകിയാൽ കളിക്കാർ അമ്പത് ഡോളർ പിഴ ഒടുക്കേണ്ടി വരും. ഓരോ നാല് ദിവസം കൂടുമ്പോഴും ഔദ്യൊഗികമായി ടീം മീറ്റിങ് നടക്കുമെന്നും താനുമായി സംസാരിക്കണമെന്ന് ആഗ്രഹിക്കുന്ന കളിക്കാർക്ക് ഏതുനിമിഷവും ഇതിനുള്ള അവസരമുണ്ടാകുമെന്നും കുംബ്ലെ ടീം അംഗങ്ങളെ അറിയിച്ചു. വെസ്റ്റ് ഇൻസീസ് പര്യടനത്തിലുള്ള ടീമിലെ അംഗങ്ങൾക്കിടയിൽ അച്ചടക്കം ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമായാണ് കുംബ്ലെയുടെ നീക്കങ്ങൾ.

കളിക്കാരുടെ പ്രശ്നങ്ങൾ ബി.സി.സി.ഐയെയും മറ്റ് അധികൃതരെയും അറിയിക്കുന്ന കാര്യത്തിലും കുംബ്ലെ ശ്രദ്ധിക്കുന്നുണ്ട്. ടീമിന്റെ ഷെഡ്യൂൾ മുൻകൂട്ടി അറിയിക്കാത്തത് തങ്ങളുടെ വ്യക്തിഗത കാര്യങ്ങളെ പലപ്പോഴും ദോഷകരമായി ബാധിക്കാറുണ്ടെന്ന കളിക്കാരുടെ പരാതി കുംബ്ലെ ബി.സി.സി.ഐയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ പരാതികളൊഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ ടീം അംഗങ്ങൾക്ക് സ്വാതന്ത്ര്യത്തോടൊപ്പം അച്ചടക്കം എന്നതാണ് തന്റെ നയം എന്ന് ഇതിനോടകം കുംബ്ലേ വ്യക്തമാക്കികഴിഞ്ഞു. മുന്നിലുള്ള ലക്ഷ്യത്തിനായി ശക്തമായ പോരാട്ടത്തിന് താരങ്ങളെ മാനസികമായി തയ്യാറെടുപ്പിക്കുന്നതിനായുള്ള പരിശീലനമാണ് ഇപ്പോൾ ടീം അഭ്യസിക്കുന്നത്. നേരത്തെ ബാറ്റ്‌സ്മാന്മാർക്ക് ഒരു മണിക്കൂർ ടെസ്റ്റ് നൽകിയിരുന്നു. ഒരു മണിക്കൂറിനുള്ളിൽ വിക്കറ്റ് പോകാതെ എത്രപേർ ക്രീസിൽ പിടിച്ചുനിൽക്കും എന്നതായിരുന്നു ടെസ്റ്റ്. മുംബൈ ബാറ്റ്‌സ്മാൻ അജിങ്ക്യ റഹാനെ മാത്രമാണ് കുംബ്ലെയുടെ ഈ വെല്ലുവിളി വിജയകരമായി പൂർത്തിയാക്കിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP