Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫിനിഷറുടെ റോളിൽ തന്നെ തുടരും; ഉത്തരവാദിത്വത്തെ കുറിച്ച് ടീമംഗങ്ങൾക്കെല്ലാം വ്യക്തമായ കാഴ്ചപ്പാടുണ്ട്: ട്വന്റി 20 ലോകകപ്പിനു മുമ്പ് ധോണിക്കു പറയാനുള്ളത്

ഫിനിഷറുടെ റോളിൽ തന്നെ തുടരും; ഉത്തരവാദിത്വത്തെ കുറിച്ച് ടീമംഗങ്ങൾക്കെല്ലാം വ്യക്തമായ കാഴ്ചപ്പാടുണ്ട്: ട്വന്റി 20 ലോകകപ്പിനു മുമ്പ് ധോണിക്കു പറയാനുള്ളത്

കൊൽക്കത്ത: ഫിനിഷറുടെ റോളിൽ തന്നെ താൻ തുടരുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം എസ് ധോണി. മികച്ച ഫിനിഷറാണു ധോണിയെന്ന വിരാട് കോഹ്‌ലിയുടെ അഭിപ്രായപ്രകടനത്തിനു പിന്നാലെയാണു ധോണിയുടെ പ്രസ്താവന.

കോഹ്‌ലി ധോണിയെ പ്രശംസിച്ചു നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെ കോഹ്‌ലിയാണ് മികച്ച ഫിനിഷറെന്നു മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ പരാമർശിച്ചിരുന്നു. ഇതിനെല്ലാം മറുപടിയെന്നോണമായിരുന്നു ഫിനിഷറുടെ റോളിൽ തന്നെ തുടരുമെന്ന ധോണിയുടെ പ്രസ്താവന.

ബാറ്റു ചെയ്യാൻ മികച്ച അവസരമുള്ളപ്പോൾ കളത്തിലിറങ്ങാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ടീമിന്റെ ഘടന നോക്കിയാൽ 90 ശതമാനം സമയത്തും ഏഷ്യാ കപ്പിൽ കളിച്ചതിനു സമാനമായ അവസ്ഥയിലാണ് ഞാൻ ഇറങ്ങിയിട്ടുള്ളത്. തങ്ങളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ടീമിലെ ഓരോ അംഗത്തിനും വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. ടീമിന് ആവശ്യമുള്ള സമയത്താണ് താൻ ക്രീസിലെത്താറുള്ളതെന്നും ധോണി പറഞ്ഞു.

മൂന്നാം നമ്പറിലിറങ്ങി ടീം സ്‌കോറിങ് കെട്ടിപ്പടുക്കുകയാണ് കോഹ്‌ലിയുടെ ഉത്തരവാദിത്വമെന്നും ഫിനിഷർ സ്ഥാനം 5, 6, 7 സ്ഥാനക്കാർ ചെയ്യേണ്ടതാണെന്നും ധോണി കൂട്ടിച്ചേർത്തു.

ഏഷ്യാ കപ്പ് ഫൈനലിൽ ബാറ്റിങ് ഓർഡറിൽ മുകളിലേക്കു കയറി ക്രീസിലെത്തിയ ധോണി ഇന്ത്യയെ വിജയത്തിലേക്കു നയിച്ചിരുന്നു. ആറു പന്തിൽനിന്ന് രണ്ടു പടുകൂറ്റൻ സിക്‌സറടക്കം 20 റൺസടിച്ചാണു ധോണി ഇന്ത്യയെ ഏഷ്യാകപ്പിൽ ജേതാക്കളാക്കിയത്. ഇതിനു പിന്നാലെയാണ് ധോണിയാണ് ലോകത്തിലെ മികച്ച ഫിഷറെന്ന പ്രശംസയുമായി വിരാട് കോഹ്‌ലിയെത്തിയത്. എന്നാൽ കോഹ്‌ലിയുടെ വാക്കുകളെ തള്ളിയ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ സ്ഥിരതയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മികച്ച ഫിനിഷർ സ്ഥാനം കോഹ്‌ലിക്കു നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP