Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗ്രാന്റ് ക്ലൈമാക്‌സിനായി കാത്തിരിക്കാം; പകരം വയ്ക്കാനില്ലാത്ത പ്രതിഭയുടെ പ്രകടനത്തിനായി; എം.എസ്.ധോണി 2019 ലോകകപ്പ് വരെ ടീം ഇന്ത്യയിൽ തുടരുമെന്ന് എം.എസ്.കെ.പ്രസാദ്

ഗ്രാന്റ് ക്ലൈമാക്‌സിനായി കാത്തിരിക്കാം; പകരം വയ്ക്കാനില്ലാത്ത പ്രതിഭയുടെ പ്രകടനത്തിനായി; എം.എസ്.ധോണി 2019 ലോകകപ്പ് വരെ ടീം ഇന്ത്യയിൽ തുടരുമെന്ന് എം.എസ്.കെ.പ്രസാദ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: എം.എസ്.ധോണി ഏകദിന മൽസരങ്ങളിൽ മാറ്റുരച്ചുതുടങ്ങിയത് ഇതുപൊലൊരു ഡിസംബറിലാണ്. 13 വർഷം മുമ്പ്.ഒരു ഗ്രാന്റ് ക്ലൈമാക്‌സിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ.പ്രസാദാണ് ഈ ക്ലൈമാക്‌സ് എന്താണെന്ന് വെളിപ്പെടുത്തിയത്.

ധോണി 2019 ലോകകപ്പ് വരെ ഇന്ത്യൻ ടീമിൽ തുടരുമെന്ന് പ്രസാദ് വെളിപ്പെടുത്തി. ധോണിക്കു പകരം പരീക്ഷിച്ച വിക്കറ്റ് കീപ്പർമാർ വേണ്ടത്ര ശോഭിക്കാത്തതാണ് ധോണിയുടെ വഴി എളുപ്പമാക്കിയത്.ധോണിക്കു പകരം ഇന്ത്യൻ ടീമിൽ പരീക്ഷിച്ചിരുന്നത് റിഷഭ് പന്തിനെയായിരുന്നു. ഇതേ പന്തിനു പകരക്കാരനായാണ് മുപ്പതുപിന്നിട്ട ദിനേശ് കാർത്തിക്ക് ടീമിൽ എത്തിയത്. ഇതിനു പിന്നാലെയാണ് ധോണി വഴിമുടക്കുന്നുവെന്നു പറയുന്ന യുവ വിക്കറ്റ് കീപ്പർമാർക്ക് അദ്ദേഹത്തിന്റെ അടുത്തെത്താനുള്ള മികവുപോലുമില്ലെന്നു പ്രസാദ് ചൂണ്ടിക്കാട്ടിയത്. ധോണിക്കു പുറമെ ദിനേശ് കാർത്തിക്കാണ് ടീമിലെ ഏക സ്‌പെഷലിസ്റ്റ് വിക്കറ്റ് കീപ്പർ.

ഇപ്പോഴും ലോകത്തിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ധോണി തന്നെയാണെന്ന് ഓരോ മൽസരം കഴിയുമ്പോഴും കൂടുതൽ വ്യക്തമാകുന്നുണ്ട്. ഇപ്പോൾ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽത്തന്നെ ധോണി എടുത്ത ക്യാച്ചുകളും നടത്തിയ സ്റ്റംപിംഗുകളും എത്ര മനോഹരമാണെന്നും പ്രസാദ് ഓർമിപ്പിച്ചു.

നായകൻ വിരാട് കോഹ്ലിയും താത്കാലിക നായകൻ രോഹിത് ശർമയും ധോണിക്ക് പിന്തുണ നൽകുന്നവരാണ്. ധോണിയെ ബാറ്റിങ് ഓർഡറിൽ മുന്നിലേക്ക് കയറ്റി പരീക്ഷിക്കുക പോലും വേണമെന്ന അഭിപ്രായക്കാരനാണ് രോഹിത്. കഴിഞ്ഞ രണ്ടു മൽസരങ്ങളിലും രോഹിത് അത് നടപ്പാക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP