Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കളി ഇന്ത്യ തോറ്റാലും വേണ്ടൂലാ.. മുഖ്യമന്ത്രി രാജിവെക്കണം! രാജി ആവശ്യപ്പെട്ട് മലയാളത്തിൽ എഴുതിയ പോസ്റ്ററുകളുമേന്തി സിഡ്‌നി സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകർ

കളി ഇന്ത്യ തോറ്റാലും വേണ്ടൂലാ.. മുഖ്യമന്ത്രി രാജിവെക്കണം! രാജി ആവശ്യപ്പെട്ട് മലയാളത്തിൽ എഴുതിയ പോസ്റ്ററുകളുമേന്തി സിഡ്‌നി സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകർ

സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ ടീം തോൽവിയെ തുറിച്ചുനോക്കുകയാണിപ്പോൾ. 125 റൺസെടുക്കുന്നതിനിടെ നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായ ഇന്ത്യക്ക് ഇനി അമിത പ്രതീക്ഷകളൊന്നുമില്ല. ഇതോടെ ഇന്ത്യൻ ആരാധകർ നിരാശരണ്. എന്തായാലും കളി കാണാൻ സിഡ്‌നി സ്റ്റേഡിയത്തിൽ എത്തിയ മലയാളികളായ ഇന്ത്യൻ ആരാധകർ അതുകൊണ്ടൊന്നും നിരാശപ്പെടാൻ ഒരുക്കമല്ല. ഇന്ത്യ കളി തോറ്റാലും ജയിച്ചാലും മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇന്ത്യൻ ജേഴ്‌സി അണിഞ്ഞെത്തിയ മലയാളി ആരാധകരാണ് മുഖ്യമന്ത്രി രാജിവെക്കണം എന്ന പോസ്റ്ററിൽ എഴുതിയത്. ഇത് ഫേസ്‌ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തു ഇവർ. ഏത് മുഖ്യമന്ത്രി? എവിടുത്തെ മുഖ്യമന്ത്രി എന്നൊന്നും ചോദിക്കരുത്. മലയാളത്തിലാണ് എഴുത്ത് എന്നുള്ളതു കൊണ്ട് കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി തന്നെയാണ് ഇവർ ആവശ്യപ്പെടുന്നത് എന്നകാര്യം വ്യക്തമാണ്. സോളാർ തട്ടിപ്പുകേസ്, ബാർകോഴ കേസ് ഇങ്ങനെ നിരവധി ആരോപണങ്ങൾ നേരിടുന്ന ഉമ്മൻ ചാണ്ടിക്ക് ഒരു കൊട്ടുകൊടുക്കാൻ തന്നെയാണ് സിഡ്‌നിയിലെ മലയാളികളുടെ പദ്ധതി.

ഗ്യാലറിയിലേക്ക് ക്യാമറകൾ തിരിക്കുമ്പോൾ മലയാളത്തിലെ എഴുത്ത് ലോകം മുഴുവൻ കാണുമെന്ന പ്രത്യേകതകളുമുണ്ട്. മലയാളത്തിൽ എഴുതിയ പോസ്റ്ററുകളുമായി നിരവധി മലയാളികൾ കളി കാണാൻ സിഡ്‌നി സ്‌റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്. മുൻ മത്സരങ്ങളിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് അഭിവാദ്യങ്ങളുമായി ചിലർ എത്തിയിരുന്നു. എന്തായാലും ആഗോള മലയാളികൾ കേരളത്തിലെ രാഷ്ട്രീയകാര്യങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഇത്തരം അഭിപ്രായപ്രകടനങ്ങൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP