Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനുമതിയില്ലാതെ മലിംഗയ്ക്ക് ഇന്ത്യയിലേക്ക് പോകാനാകില്ലെന്ന് ശ്രീലങ്കൻ ബോർഡ്; രാജ്യത്തിനായി കളിക്കുമ്പോൾ സ്ഥിരമായി പരിക്കുണ്ടാകുന്നുവെന്നും വിമർശനം

അനുമതിയില്ലാതെ മലിംഗയ്ക്ക് ഇന്ത്യയിലേക്ക് പോകാനാകില്ലെന്ന് ശ്രീലങ്കൻ ബോർഡ്; രാജ്യത്തിനായി കളിക്കുമ്പോൾ സ്ഥിരമായി പരിക്കുണ്ടാകുന്നുവെന്നും വിമർശനം

മുംബൈ ഇന്ത്യൻസ് താരവും ശ്രീലങ്കൻ പെയ്‌സറുമായ ലസിത് മലിംഗയ്ക്ക് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ കളിക്കുന്നതിനുള്ള അനുമതി നൽകുന്നതിനെ കുറിച്ചുള്ള നിലപാട് കടുപ്പിച്ച് ദേശീയ ക്രിക്കറ്റ് ബോർഡ്. ഏതു ടൂർണമെന്റ് കളിക്കണം ഏതു കളിക്കണ്ട എന്ന കാര്യത്തിലെ മലിംഗയുടെ അടുത്തിടെയുള്ള തീരുമാനങ്ങളാണ് ബോർഡിനെ ചൊടിപ്പിച്ചിരിക്കുന്നത്.

മലിംഗയുടെ പരിക്കിനേയും ശാരീരികക്ഷമതയേയും കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മലിംഗയെ ഇന്ത്യയിലേക്കയക്കുന്നതുമായി ബന്ധപ്പെട്ട് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുകയുള്ളുവെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ചീഫ് സുമതിപാല പറഞ്ഞു. ഇൗ വർഷമാദ്യം ബംഗ്ലാദേശിൽ നടന്ന ഏഷ്യാ കപ്പ് ട്വന്റി 20 പരമ്പര മുതൽ മലിംഗയും ശ്രീലങ്കൻ ബോർഡും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ലെന്നാണ് സൂചന. ഏഷ്യാ കപ്പിൽ ശ്രീലങ്കൻ നായകനായിരുന്ന മലിംഗ ഇന്ത്യക്കെതിരായ നിർണായക മത്സരത്തിൽ നിന്നും പരിക്ക് കാരണം അവസാന നിമിഷം പിന്മാറിയിരുന്നു. ഇതിൽ ക്ഷുഭിതരായ ശ്രീലങ്കൻ ബോർഡ് മലിംഗയോട് ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇന്ത്യയിൽ നടന്ന ലോക ട്വന്റി 20 പരമ്പയിൽ നിന്നും പിന്മാറിയിരുന്നു.

ചാമ്പ്യന്മാരായി ഇന്ത്യയിലെത്തിയ ശ്രീലങ്ക സെമിപോലും കാണാതെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. ട്വന്റി 20യിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളറായി കണക്കാക്കപ്പെടുന്ന മലിംഗ താരതമേന്യ പുതുനിരയായ ലങ്കൻ ടീമിനൊപ്പം കളിക്കാതിരുന്നതാണ് ടീമിന്റെ തോൽവിയുടെ പ്രധാന കാരണമായി വിലയിരുത്തിയിരുന്നത്. ഐപിഎൽ മത്സരങ്ങൾ കളിക്കുന്നതിനു മുന്നോടിയുള്ള വിശ്രമത്തിനുവേണ്ടിയാണ് മലിംഗ നാട്ടിലേക്ക് മടങ്ങിയതെന്ന് വിമർശനവും ഉയർന്നിരുന്നു.

മലിംഗയ്ക്ക് ഐപിഎൽ കളിക്കുന്നതിനു അനുമതി ലഭിച്ചില്ലെങ്കിൽ മുംബൈ ഇന്ത്യൻസിനു അതു കനത്ത തിരിച്ചടിയാകും. നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈയുടെ വിജയങ്ങളിൽ മലിംഗ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. 2010 മുതൽ മുബൈ ഇന്ത്യൻസിനായി ഐപിഎൽ കളിക്കുന്ന മലിംഗയുടെ പേരിലാണ് ടൂർണമെന്റിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ റെക്കോർഡ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP