Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്വന്റി 20 ലോകകപ്പിനു ശേഷം മലിംഗ വിരമിച്ചേക്കും

കൊളംബോ: ശ്രീലങ്കൻ ക്യാപ്റ്റനും ബാറ്റ്‌സ്മാന്മാരുടെ പേടിസ്വപ്‌നവുമായ ലസിത് മലിംഗ ഉടൻ വിരമിക്കുമെന്നു സൂചന. ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന്‌ശേഷം രാജ്യാന്തര മത്സരങ്ങളിൽനിന്ന് വിരമിച്ചേക്കുമെന്ന് വാർത്താസമ്മേളനത്തിൽ മലിംഗ തന്നെയാണു സൂചന നൽകിയത്. ലോകകപ്പിന് ശേഷം വിരമിക്കുമോ എന്ന മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിനാണ് സാധ്യതയുണ്ടെന്ന മറുപടി മലിംഗ നൽകിയത്. രാജ്യാന്തര ക്രിക്കറ്റിൽ 12 വർഷമായി. എനിക്കിപ്പോൾ വയസ് 32. പരിക്ക് എന്നെ വലയ്ക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഒന്നര വർഷമെങ്കിലും വിശ്രമം വേണ്ടിവരും. അതുകൊണ്ടുതന്നെ എന്റെ കരിയർ അവസാനിപ്പിക്കേണ്ടിവരും. രാജ്യത്തിനായി തുടർന്നും മത്സരത്തിൽ പങ്കാളിയാകുമോയെന്ന് പറയാനാവില്ല. ക്രിക്കറ്റിൽ ഇനി എത്രകാലം തുടരാൻ കഴിയുമെന്നും അറിയില്ല. കഴിയുന്നത്രയും കാലം രാജ്യത്തിനുവേണ്ടിയും ഐ.പി.എൽ ടീമായ മുംബൈ ഇന്ത്യൻസിന് വേണ്ടിയും കളിക്കണമെന്നാണ് ആഗ്രഹം. വേദന സഹിച്ചും ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിക്കാൻ താൻ തയ്യാറാണ്. രാജ്യത്തിനുവേണ്ടി ഇനി ഏതാനും മാസങ്ങൾകൂടിയെ കളിക്കാൻ കഴിയൂവെന്നും മലിംഗ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP