Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലിംഗയ്ക്കു പകരം ലെഗ് സ്പിന്നർ ജെഫ്രി വാൻഡേർസെ ശ്രീലങ്കൻ ടീമിൽ

മുംബൈ: പരിക്കിനെ തുടർന്നു ഒഴിവായ ലസിത് മലിംഗയ്ക്കു പകരം ലെഗ് സ്പിന്നർ ജെഫ്രി വാൻഡേർസെയെ ട്വന്റി-20 ലോകകപ്പ് കളിക്കുന്ന ശ്രീലങ്കൻ ടീമിൽ ഉൾപ്പെടുത്തി. ഇടതുകാൽമുട്ടിനേറ്റ പരിക്ക് ഭേദമാകാതെ വന്നതോടെ മുൻ ക്യാപ്റ്റനായ മലിംഗ ലോകകപ്പ് മോഹങ്ങൾ അവസാനിപ്പിച്ചതോടെയാണ് 26 കാരനായ വാൻഡേർസെ ടീമിൽ ഇടം നേടിയത്. നാലു അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ചിട്ടുള്ള വാൻഡേർസെയുടെ സമ്പാദ്യം ഒരു വിക്കറ്റാണ്. ദീർഘനാളത്തെ പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന മലിംഗ ഏഷ്യാ കപ്പിലാണ് ടീമിൽ തിരിച്ചെത്തിയത്. ലോകകപ്പ് തുടങ്ങുന്നതിനു മുമ്പ് ക്യാപ്റ്റൻ സ്ഥാനവും രാജിവച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP