Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇങ്ങനെയൊക്കെ ഔട്ടാവാനാകുമോ...? ഈ കളി കണ്ടാൽ കാണുന്നവന്റെ കിളി പോകും; ഔട്ടാവാൻ മൽസരിക്കുന്ന ബാറ്റിങ് നിര; മാച്ച് ഫിക്‌സിങ്ങെന്ന് ക്രിക്കറ്റ് ലോകം

ഇങ്ങനെയൊക്കെ ഔട്ടാവാനാകുമോ...? ഈ കളി കണ്ടാൽ കാണുന്നവന്റെ കിളി പോകും; ഔട്ടാവാൻ മൽസരിക്കുന്ന ബാറ്റിങ് നിര; മാച്ച് ഫിക്‌സിങ്ങെന്ന് ക്രിക്കറ്റ് ലോകം

അജ്മാൻ: ഈ കളി കണ്ട് നിന്നവർ പറയും ഇതെന്താ ഇവർ ഇങ്ങനെ എന്ന്. കാരണം അജ്മാൻ ഓൾ സ്റ്റാർ ടിട്വന്റി ലീഗിൽ നടന്ന ഷാർജ വാരിയേഴ്‌സ് ദുബായ് സ്റ്റാർസ് മൽസരത്തിൽ ദുബായ് സ്റ്റാർസിന്റെ ബാറ്റ്‌സ്മാന്മാർ ഓരോരുത്തരായി ക്രീസ് വിടുന്നത് കണ്ടാൽ ആർക്കും തല കറങ്ങും.

ഷാർജ വാരിയേഴ്‌സിനെതിരെ 136 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങി ദുബായ് സ്റ്റാർസിന്റെ ബാറ്റ്‌സ്മാന്മാർ പല തരം രീതിയിൽ ഔട്ടായി പോയപ്പോൾ അവരുടെ ഇന്നിങ്‌സ് 46 റൺസിന് അവസാനിച്ചു.

ആവശ്യമില്ലാതെ ക്രീസിൽ നിന്ന് കയറി സ്റ്റമ്ബിങ്ങിൽ പുറത്താകുകയും ക്രീസിൽ ഓടിയെത്താനുള്ള അവസരമുണ്ടായിട്ടും കയാറാതെ ഔട്ടാവുകയും ചെയ്തപ്പോൾ ക്രിക്കറ്റ് ലോകം അമ്പരക്കുകയായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ മാച്ച് ഫിക്‌സിങ് പിന്നിൽ നടന്നിട്ടുണ്ട് എന്ന് തോന്നിപ്പിക്കുന്ന മത്സരമായിരുന്നു യുനൈറ്റഡ് അറബ് എമറൈറ്റ്‌സ് അജ്മാൻ ഓൾ സ്റ്റാർ ലീഗിൽ നടന്നത്.

ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ മൈക്കൽ വോണും ഒത്തുകളിയുടെ സംശയം പ്രകടിപ്പിച്ച് രംഗത്തുവന്നു. ഇതോടെ കാര്യം ഗൗരവമായെടുത്ത ഐ.സി.സി അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഐ.സി.സി ആന്റി കറപ്ഷൻ വിഭാഗമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.ബാറ്റ്‌സ്മാന്മാർ അവിശ്വസനീയമായ റൺ ഔട്ടുകളിലുടേയും മറ്റും പുറത്താകുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP