Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വനിതകൾക്കും വേണം ഐ പി എൽ? ആവശ്യവുമായി മിതാലി രാജ്; വനിതാ ബിഗ്‌ബാഷ് ലീഗ് പോലെ ഇന്ത്യയിലും വനിതാ ക്രിക്കറ്റ് ലീഗ് തുടങ്ങണമെന്ന് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ;നിർണായക നിമിഷത്തിലെ സമ്മർദം ഫൈനലിലെ തോൽവിക്ക് കാരണമായെന്നും മിതാലി

വനിതകൾക്കും വേണം ഐ പി എൽ? ആവശ്യവുമായി മിതാലി രാജ്; വനിതാ ബിഗ്‌ബാഷ് ലീഗ് പോലെ ഇന്ത്യയിലും വനിതാ ക്രിക്കറ്റ് ലീഗ് തുടങ്ങണമെന്ന് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ;നിർണായക നിമിഷത്തിലെ സമ്മർദം ഫൈനലിലെ തോൽവിക്ക് കാരണമായെന്നും മിതാലി

ലോർഡ്സ്: വനിതകൾക്കായി വരുമോ ഐ പി എൽ? ലോകകപ്പ് ഫൈനൽ വരെയെത്തിയ ഇന്ത്യൻ വനിതാ ടീമിന്റെ പ്രകടനമുയർത്തുന്ന ചോദ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത്. ഇംഗ്ലണ്ടിനെതിരായ ഫൈനൽ തോൽവിക്കുശേഷം നടന്ന വാർത്താസമ്മേളനത്തിൽ മിതാലി രാജ് ഇക്കാര്യം പരാമർശിക്കുകയും ചെയ്തു. വനിതാ ഐ.പി.എൽ തുടങ്ങേണ്ട ശരിയായ സമയമാണിതെന്നും തങ്ങളുടെ കളി മെച്ചപ്പെടുത്താനും അനുഭവസമ്പത്തിനും ഐ.പി.ൽ അടിത്തറ നൽകുമെന്നും മിതാലി ചൂണ്ടിക്കാട്ടി.

വനിതാ ബിഗ്‌ബാഷ് ലീഗ് പോലെ ഇന്ത്യൻ പ്രീമിയർ ലീഗിലും വനിതകൾ കളിക്കണമെന്ന മാറ്റമാണ് മിതാലി മുന്നോട്ടുവെക്കുന്നത്. ഹർമൻപ്രീത് കൗറും സ്മൃതി മന്ദാനയും ബിഗ് ബാഷിൽ കളിച്ച താരങ്ങളാണ്. അതിന്റെ ഗുണം അവരുടെ ബാറ്റിങ്ങിലുണ്ട്. കൂടുതൽ  ക്രിക്കറ്റ് താരങ്ങൾ ഇത്തരം ലീഗുകളിൽ പങ്കെടുത്താൽ അത് വന്മാറ്റമാണുണ്ടാക്കുകയെന്നും മിതാലി ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലണ്ടിനെതിരെ നിർണായക നിമിഷത്തിൽ താരങ്ങൾ സമ്മർദത്തിലകപ്പെട്ടെന്നും അതാണ് തോൽവിയിലേക്ക് നയിച്ചതെന്നും മിതാലി വിലയിരുത്തി.

'കഴിവ് മുഴവൻ പുറത്തെടുത്താണ് എല്ലാവരും കളിച്ചത്. തങ്ങൾക്ക് ചെയ്യാവുന്നതെല്ലാം ചെയ്തു. പക്ഷേ എല്ലാം കൈവിട്ടു. അതിന്റെ സങ്കടം ഇപ്പോഴും എല്ലാവരുടെയും ഉള്ളിലുണ്ട്. അതിന് സമയമെടുക്കും. കിരീടം കിട്ടിയില്ലെങ്കിലും ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന് ഒരു അടിത്തറയാണ് ടീം നൽകിയിരിക്കുന്നത്. അതിൽ അഭിമാനമുണ്ട്' മിതാലി കൂട്ടിച്ചേർത്തു. ക്യാപ്റ്റനെന്ന നിലയിൽ അഭിമാനമുണ്ടെന്നും വനിതാ ക്രിക്കറ്റിന് വന്ന മാറ്റം നോക്കികാണുകയാണെന്നും മിതാലി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP