Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രമുഖരില്ലാത്ത വിൻഡീസുമായുള്ള മത്സരങ്ങൾക്ക് മുംബൈയിലും പൂണെയിലും കാലികസേരകൾ സാക്ഷിയായപ്പോൾ കാര്യവട്ടത്ത് ഒഴുകിയെത്തിയത് നാൽപതിനായിരത്തോളം കാണികൾ; കേരളത്തിന്റെ ക്രിക്കറ്റ് പ്രേമം ബിസിസിഐക്ക് വല്ലാതെ അങ്ങ് ഇഷ്ടമായി; ലോകകപ്പിന് ശേഷമുള്ള ഹോം സീസണിൽ രണ്ട് മത്സരങ്ങൾ അനുവദിക്കാൻ സാധ്യത; ഭാവിയിൽ ടെസ്റ്റ് വേദിയാക്കുന്നതും പരിഗണനയിൽ; കേരളപ്പിറവി ദിനത്തിലെ ഏകദിനത്തിലൂടെ വീണ്ടും താരമായി ഗ്രീൻഫീൽഡ് സ്റ്റേഡിയം

പ്രമുഖരില്ലാത്ത വിൻഡീസുമായുള്ള മത്സരങ്ങൾക്ക് മുംബൈയിലും പൂണെയിലും കാലികസേരകൾ സാക്ഷിയായപ്പോൾ കാര്യവട്ടത്ത് ഒഴുകിയെത്തിയത് നാൽപതിനായിരത്തോളം കാണികൾ; കേരളത്തിന്റെ ക്രിക്കറ്റ് പ്രേമം ബിസിസിഐക്ക് വല്ലാതെ അങ്ങ് ഇഷ്ടമായി; ലോകകപ്പിന് ശേഷമുള്ള ഹോം സീസണിൽ രണ്ട് മത്സരങ്ങൾ അനുവദിക്കാൻ സാധ്യത; ഭാവിയിൽ ടെസ്റ്റ് വേദിയാക്കുന്നതും പരിഗണനയിൽ; കേരളപ്പിറവി ദിനത്തിലെ ഏകദിനത്തിലൂടെ വീണ്ടും താരമായി ഗ്രീൻഫീൽഡ് സ്റ്റേഡിയം

സ്പോർട്സ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യ വിൻഡീസ് മത്സരത്തിന് എന്താ പറ്റിയത്? ഇന്ത്യയുടെ കളി എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചാൽ ചതിക്കാത്ത ചന്തു സിനിമയിലെ സലീം കുമാറിന്റെ ഡയലോഗ് ആണ് ഓർമ വരിക `കൂടുതലായിട്ട് നന്നായിപ്പോയി` ട്വന്റി ട്വന്റിയെക്കാൾ വേഗത്തിൽ മത്സരം അവസാനിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ട ഒരു ട്രോളാണ്. `ഇത് ഏകദിനമല്ല ഹാഫ് ഡേ ആണ് `. മികച്ച ബൗളിങ് പ്രകടനവുമായി ഇന്ത്യൻ ബൗളർമാർ കത്തിക്കയറിയപ്പോൾ മൂന്നര മണിക്കൂറിൽ മത്സരം അവസാനിച്ചിരുന്നു. കളി നേരത്തെ തീർന്നത് മാത്രമാണ് കാണികളുടെ ഏക നിരാശ. എന്നാൽ അങ്ങനെ അങ്ങ് നിരാശരാകണ്ട. അടുത്ത സീസണിലെ ഇന്ത്യയുെട ഹോം മത്സരങ്ങളിൽ തിരുവനന്തപുരത്തിന് രണ്ട് മത്സരങ്ങൾ അനുവദിക്കാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന അനൗദ്യോഗിക വിവരം.

മികച്ച രീതിയിലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ മത്സരം സംഘടിപ്പിച്ചത്. താരങ്ങൾക്കും കാണികൾക്കും ഒരുക്കിയ സൗകര്യങ്ങളിൽ വലിയ മതിപ്പും അഭിനന്ദനവുമാണ് കെസിഎയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റേഡിയത്തിലെത്തിയ ഓരോ കാണികൾക്കും കെസിഎ ഒരുക്കിയ സൗകര്യങ്ങളിൽ പൂർണ തൃപ്തി. വേഗം പൂർത്തിയാകുന്ന തരത്തിൽ ടിക്കറ്റ് പരിശോധന, കുറഞ്ഞ നിരക്കിൽ സാധാരണക്കാരന് ഭക്ഷണവും പാർക്കിങ് സൗകര്യവും എല്ലാം തന്നെ മനോഹരം എന്ന അഭിപ്രായമാണ് ജനങ്ങൾക്ക്. സ്റ്റേഡിയത്തിലേക്ക് ജനം ഒഴുകിയെത്തിയപ്പോൾ ബിസിസിഐ പോലും ഞെട്ടി. ഈ പരമ്പരയിലെ ടെസ്റ്റ് മത്സരങ്ങൾക്കോ മറ്റ് നാല് ഏകദിനങ്ങൾക്കോ ഇല്ലാത്ത വിധം ജനപിന്തുണയാണ് ഇന്നലത്തെ മത്സരത്തിന് ലഭിച്ചത്.

ഏകദിന പരമ്പരയിൽ മുംബൈയിലും പൂണെയിലും മത്സരം നടത്തിയപ്പോൾ പോലും കാലി കസേരകളായിരുന്നു അധികവും. ഇന്ത്യയും പ്രമുഖരില്ലാത്ത വിൻഡീസും തമ്മിൽ ഏറ്റുമുട്ടിയതാണ് പല സ്ഥലങ്ങളിലും സ്റ്റേഡിയം നിറയാതിരുന്നതിന്റെ കാരണം. എന്നാൽ പ്രവർത്തി ദിവസമായിരുന്നിട്ടും നാൽപതിനായിരത്തോളം ആളുകളാണ് കളി കാണാൻ സ്‌റ്റേഡിയത്തിലെത്തിയത്. തിരുവനന്തപുരത്തിന്റെ ഈ ക്രിക്കറ്റ് പ്രണയമാണ് ഇപ്പോൾ ബിസിസിഐയുടെ കണ്ണിലുടക്കിയിരിക്കുന്നത്. ഇന്ത്യയുടെ അടുത്ത ഹോം സീസണിൽ രണ്ട് മത്സരങ്ങൾ വരെ കേരളത്തിന് ലഭിക്കും. ഒരു ടി ട്വന്റിയും ഒരു ഏകദിനവുമാണ് അനുവദിക്കാൻ സാധ്യത. സ്ഥിരം ടെസ്റ്റ് വേദിയായി പരിഗണിക്കുന്ന കാര്യവും ഭാവിയിൽ ചർച്ച ചെയ്‌തേക്കാം.

വൻ നഗരങ്ങളിൽ പോലും ക്രിക്കറ്റിനോട് ആളുകൾ പഴയ താൽപര്യമില്ല. ഐപിഎൽ ടീമുകളുള്ള ഈ നഗരങ്ങളിലെല്ലാം ഓരോ വർഷവും ടീമിന്റെ ഏഴ് ഹോം മാച്ച് നടക്കുന്നതിലൂടെയാണ് ജനങ്ങൾക്ക് കൂടുതൽ മത്സരം കാണാൻ സാധ്യതയുണ്ടാക്കുന്നത്. സ്വാഭാവികമായും അത് ഏകദിന ക്രിക്കറ്റിന് തിരിച്ചടിയായി. ഇത് തന്നെയാണ് തിരുവനന്തപുരം ഉൾപ്പടെയുള്ള പുതിയ വേദികൾക്ക് തുണയാകുന്നതും. അടുത്ത ഹോം സീസണിൽ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകൾ ഇന്ത്യയിൽ പര്യടനത്തിന് എത്തിയേക്കും. ലോകകപ്പിന് ശേഷമായിരിക്കും ഈ ടീമുകൾ ഇന്ത്യയിലേക്ക് എത്തുക. ലോകകപ്പിന് ശേഷം ആഷസ് നടക്കുന്നതിനാൽ സൗത്താഫ്രിക്ക ആദ്യം എത്താൻ ആണ് സാധ്യത.

ഗ്രീഫീൽഡ് സ്റ്റേഡിയത്തിലെ സൗകര്യങ്ങളെ ഒരിക്കൽകൂടി വാനോളം പുകഴ്‌ത്തിയാണ് ഇരു ടീമുകളും തിരുവനന്തപുരത്ത് നിന്ന് മടങ്ങിയത്. പിച്ചിനേയും ഔട്ട്ഫീൽഡിനേയും കുറിച്ചും ഒഴുകിയെത്തുന്ന കാണികൾക്കും വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. മത്സരം സംഘടിപ്പിച്ച മികവിനും വലിയ തോതിൽ അഭിനന്ദനം ലഭിക്കുന്നുണ്ട്. ജയിൽ വകുപ്പും, മിൽമയും, കുടുംബശ്രീയും ചേർന്നാണ് ഇന്നലെ ഭക്ഷണം ഒരുക്കിയത്. വിലക്കുറവിൽ നല്ല ഭക്ഷണം നൽകിയ ജയിൽ വകുപ്പിന് ആയിരുന്നു കൈയടി കൂടുതലും. 2019 ജനുവരിയിൽ ഇന്ത്യ എ ഇംഗ്ലണ്ട് എ ടീമുകളുടെ അഞ്ച് മത്സര ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളും തിരുവനന്തപുരത്താണ് നടക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP