Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോണി മോർക്കൽ വിരമിക്കൽ പ്രഖ്യാപിച്ചു; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഓസ്‌ട്രേലിയൻ പരമ്പരയോടെ കരിയർ അവസാനിപ്പിക്കും; പ്രോട്ടീസിന് നഷ്ടമാകുന്നത് പേസ് ബൗളിംഗിലെ വിശ്വസ്ഥനെ

മോണി മോർക്കൽ വിരമിക്കൽ പ്രഖ്യാപിച്ചു; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഓസ്‌ട്രേലിയൻ പരമ്പരയോടെ കരിയർ അവസാനിപ്പിക്കും; പ്രോട്ടീസിന് നഷ്ടമാകുന്നത് പേസ് ബൗളിംഗിലെ വിശ്വസ്ഥനെ

പോർട്ട് എലിസബത്ത്: താൻ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കാൻ തയ്യാറായെന്ന് ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ മോണി മോർക്കൽ. ഓസ്‌ട്രേലിയക്കെതിരെ സ്വന്തം മണ്ണിൽ നടക്കാൻ പോകുന്ന പരമ്പരയാണ് അന്താരാഷ്ട്ര കരിയറിലെ അവസാനത്തേത് എന്ന് മോർക്കൽ അറിയിച്ചു.

2019 ലോകകപ്പിൽ കളിക്കാൻ കഴിയുന്ന കാര്യം സംശയമാണെന്നും അതിനാൽ കരിയറിലെ അവസാന നാളുകൾ ആസ്വദിക്കയാണെന്നും മുമ്പ് മോർക്കൽ പറഞ്ഞിരുന്നു.

യുവതാരങ്ങളായ കഗിസോ റബാഡയും മറ്റു താരങ്ങളും നല്ല രീതിയിൽ പന്തെറിയുന്നുണ്ട്. അതിനാൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണെന്നും മോർക്കൽ പറഞ്ഞിരുന്നു.

83 ടെസ്റ്റുകൾ കളിച്ച മോർക്കൽ 294 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 117 ഏകദിനങ്ങളിൽ നിന്നായി 188 വിക്കറ്റുകളും 44 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 47 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP