Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി പരിശീലനം സൈനികന്റെ റോളിൽ; രണ്ടു മാസത്തെ പരിശീലനത്തിന് കേണൽ എംസ് ധോണിക്ക് അനുമതി നൽകി കരസേന മേധാവി; മറ്റ് സൈനികർക്കൊപ്പം എംഎസിന്റെ പരിശീലനം കാശ്മീരിലെന്ന് വിവരം

ഇനി പരിശീലനം സൈനികന്റെ റോളിൽ; രണ്ടു മാസത്തെ പരിശീലനത്തിന് കേണൽ എംസ് ധോണിക്ക് അനുമതി നൽകി കരസേന മേധാവി; മറ്റ് സൈനികർക്കൊപ്പം എംഎസിന്റെ പരിശീലനം കാശ്മീരിലെന്ന് വിവരം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ടെറിട്ടോറിയൽ ആർമിയിൽ രണ്ട് മാസത്തെ പരിശീലനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് താരവും ഓണററി ലഫ്റ്റനന്റ് കേണലുമായ എം എസ് ധോണിക്ക് അനുമതി. കരസേന മേധാവി ജനറൽ ബിപിൻ റാവത്താണ് ധോണിക്ക് അനുമതി നൽകിയത്. മറ്റ് സൈനികർക്കൊപ്പം കശ്മീരിലായിരിക്കും ധോണിയുടെ പരിശീലനം നടക്കാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. ധോണി അംഗമായ ബെംഗളൂരു ആസ്ഥാനമായ ബറ്റാലിയൻ ഇപ്പോൾ കശ്മീരിലാണുള്ളതെന്നും ആർമി വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ജമ്മു കശ്മീരിലായിരിക്കും രണ്ടു മാസം ആർമി പാരച്യൂട്ട് റെജിമെന്റ് ബറ്റാലിയനൊപ്പം ധോണി പരിശീലനം നടത്തുക. സാധാരണ ഗതിയിൽ ടെറിട്ടോറിയൽ ആർമിക്കാരെ, കരസേനയുടെ ഓപ്പറേഷന്റെ ഭാഗമായുള്ള പരിശീലനങ്ങളിൽ പങ്കെടുപ്പിക്കാറില്ലെന്ന് കരസേന വൃത്തങ്ങൾ സൂചിപ്പിച്ചു. ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലെഫ്. കേണലായ ധോണി സൈന്യത്തോടൊപ്പം ചെലവഴിക്കാൻ രണ്ട് മാസത്തെ വിശ്രമം ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിൽ നിന്ന് ധോണിയെ ഒഴിവാക്കുകയും ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP