Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്തൊക്കെ പ്രശ്‌നം ഉണ്ടെങ്കിലും ഷമി ഇപ്പോഴും എന്റെ ഭർത്താവാണ്; അദ്ദേഹത്തോട് എനിക്ക് ഇപ്പോഴും സ്‌നേഹം മാത്രമേ ഉള്ളൂ: ഷമിയെ നേരിട്ട് കാണണമെന്ന ആഗ്രഹവുമായി ഹസിൻ ജഹാൻ

എന്തൊക്കെ പ്രശ്‌നം ഉണ്ടെങ്കിലും ഷമി ഇപ്പോഴും എന്റെ ഭർത്താവാണ്; അദ്ദേഹത്തോട് എനിക്ക് ഇപ്പോഴും സ്‌നേഹം മാത്രമേ ഉള്ളൂ: ഷമിയെ നേരിട്ട് കാണണമെന്ന ആഗ്രഹവുമായി ഹസിൻ ജഹാൻ

കൊൽക്കത്ത: ഷമിയോട് എനിക്ക് എപ്പോഴും എനിക്ക് സ്‌നേഹമാണെന്നും ഷമിയെ നേരിൽ കാണണമെന്ന ആഗ്രഹവുമായി ഹസിൻ ജഹാൻ. ഷമിക്ക് വാഹനാപകടത്തിൽ പരിക്കേറ്റെന്ന വാർത്ത വന്നതിന് തൊട്ടുപിന്നാലെയാണ് ഹസിൻ ഭർത്താവിനെ കാണണമെന്ന് ആഗ്രഹവുമായി വീണ്ടും മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

ഞാനും ഷമിയും തമ്മിൽ പല പ്രശ്‌നങ്ങളും ഉണ്ട്. എന്നാൽ എന്തൊക്കെ പ്രശ്‌നം ഉണ്ടെങ്കിലും ഷമി ഇപ്പോഴും എന്റെ ഭർത്താവാണ്. അദ്ദേഹത്തോട് ഇപ്പോഴും സ്‌നേഹം മാത്രമേ ഉള്ളൂ എന്നും ഹസീൻ പറയുന്നു. അദ്ദേഹം ഒരിക്കലും ശാരീരികമായി വേദനിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.

അദ്ദേഹം എന്നെ ഭാര്യയായി കാണുന്നുണ്ടാകില്ല. പക്ഷേ എനിക്കിപ്പോഴും ഷമി എന്റെ ഭർത്താവാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് എനിക്കിപ്പോഴും സ്നേഹമാണ്.' ഹസിൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. എത്രയും പെട്ടെന്ന് ഷമി സുഖം പ്രാപിക്കാൻ പ്രാർത്ഥികുന്നുണ്ടെന്നും  ഹസിൻ പറഞ്ഞു.

ഭർത്താവിനെ നേരിട്ട് കാണണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. എന്നാൽ അദ്ദേഹം ഇപ്പോൾ എവിടെയാണ് ഉള്ളതെന്ന് അറിയില്ല. തന്റെ ഫോൺകോളുകൾക്ക് ഷമി മറുപടി നൽകുന്നില്ലെന്നും ഹസിൻ പറയുന്നു.

കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെ ഷമിക്ക് പരിക്കേറ്റത്. ഷമിയുടെ കാർ ട്രക്കുമായി കുട്ടി ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷമിയുടെ പരിക്ക് ഗുരുതരമല്ല.

നേരത്തെ ഹസിന്റെ പരാതിയിലാണ് കൊൽക്കത്ത പൊലീസ് ഷമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കൊലപാതകശ്രമം, പരസ്ത്രീ ബന്ധം, ഗാർഹിക പീഡനം, ഒത്തുകളി എന്നിവ ഹസിൻ ഷമിക്കെതിരെ പരാതിയിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ പലതവണ ഷമിക്കെതിരെ ഗുരുതമായ ആരോപണങ്ങളുമായി ഹസീൻ സമൂഹ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP