Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കരീബിയൻ പ്രീമിയർ ലീഗിൽ വിസമയമായി പാക്കിസ്ഥാൻ ബൗളർ; മൂന്ന് മെയ്ഡിനും എറിഞ്ഞിട്ടത് രണ്ട് വിക്കറ്റും; നാല് ഓവറിൽ വിട്ട് നൽകിയത് വെറും ഒരു റൺ! ഇർഫാന്റെ പ്രകടനത്തിൽ ഞെട്ടി ക്രിക്കറ്റ് ലോകം

കരീബിയൻ പ്രീമിയർ ലീഗിൽ വിസമയമായി പാക്കിസ്ഥാൻ ബൗളർ; മൂന്ന് മെയ്ഡിനും എറിഞ്ഞിട്ടത് രണ്ട് വിക്കറ്റും; നാല് ഓവറിൽ വിട്ട് നൽകിയത് വെറും ഒരു റൺ! ഇർഫാന്റെ പ്രകടനത്തിൽ ഞെട്ടി ക്രിക്കറ്റ് ലോകം

സ്പോർട്സ് ഡെസ്‌ക്‌

ബാർബഡോസ്: ടിട്വന്റി ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ്ങ് പ്രകടനവുമായി പാക്കിസ്ഥാൻ ബൗളർ. കരീബിയൻ പ്രീമിയർ ലീഗിൽ പാക് ബൗളർ മുഹമ്മദ് ഇർഫാനാണ് ബൗളിങ് പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഞായറാഴ്ച ബാർബഡോസ് ട്രൈഡന്റ്‌സും സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയട്‌സും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു സംഭവം. നാല് ഓവർ എറിഞ്ഞ ഇർഫാൻ 23 പന്തുകളിൽ റണ്ണൊന്നും വഴങ്ങിയില്ല. വിട്ടുകൊടുത്തത് ആകെ ഒരു റൺ. മൂന്ന് മെയ്ഡൻ ഓവറുകൾ എറിഞ്ഞ ഇർഫാൻ രണ്ടു വിക്കറ്റുകളും വീഴ്‌ത്തി.

എന്നാൽ ഇർഫാന്റെ മികച്ച പ്രകടനത്തിനും ബാർബഡോസ് ട്രൈഡന്റ്‌സിന്റെ തോൽവി തടയാനായില്ല. ആറു വിക്കറ്റിന് അവർ സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയട്‌സിനോട് തോറ്റു. ആദ്യം ബാറ്റ് ചെയ്ത ട്രിഡെന്റ്സ് നിശ്ചിത 20 ഓവറിൽ 147 റൺസെടുത്തു. 45 റൺസെടുത്ത നായകൻ ജേസൺ ഹോൾഡറായിരുന്നു ട്രിഡെന്റ്സിന്റെ ടോപ്പ് സ്‌കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാട്രിയട്‌സ് 18.5 ഓവറിൽ ലക്ഷ്യം കണ്ടു. ഇർഫാൻ തന്നെയാണ് മാൻ ഓഫ് ദ മാച്ച്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP