Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യക്ക് മുഹമ്മദ് ഷമി ഭാര്യക്ക് മോശക്കാരനെങ്കിലും കൂട്ടുകാർക്ക് ചങ്ക് ദോസ്ത്; അപകടത്തിൽ പരിക്കേറ്റ് കിടക്കുന്ന ഷമിക്ക് സുഖം പ്രാപിക്കട്ടേയെന്ന ആശംസകളുമായി ഇന്ത്യൻ താരങ്ങൾ; രോഹിത് ശർമ്മയും ശിഖർ ധവാനുമടക്കമുള്ള താരങ്ങളുടെ പൂർണ പിന്തുണ താരത്തിന്; തന്നെ കാണാൻ വന്ന ഭാര്യ ഹസിൻ ജഹാനെ കാണാൻ താൽപര്യം ഇല്ലെന്ന് ഷമി

ഭാര്യക്ക് മുഹമ്മദ് ഷമി ഭാര്യക്ക് മോശക്കാരനെങ്കിലും കൂട്ടുകാർക്ക് ചങ്ക് ദോസ്ത്; അപകടത്തിൽ പരിക്കേറ്റ് കിടക്കുന്ന ഷമിക്ക് സുഖം പ്രാപിക്കട്ടേയെന്ന ആശംസകളുമായി ഇന്ത്യൻ താരങ്ങൾ; രോഹിത് ശർമ്മയും ശിഖർ ധവാനുമടക്കമുള്ള താരങ്ങളുടെ പൂർണ പിന്തുണ താരത്തിന്; തന്നെ കാണാൻ വന്ന ഭാര്യ ഹസിൻ ജഹാനെ കാണാൻ താൽപര്യം ഇല്ലെന്ന് ഷമി

ന്യൂഡൽഹി: ഗാർഹിക പീഡനം, വാതുവയ്പ് ആരോപണം, പരസ്ത്രീ ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർത്തി മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ എത്തിയപ്പോൾ താരത്തിന് പൂർണ പിന്തുണയുമായി കൂട്ടൂകാർ. ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ താരത്തിന് പിന്തണയുമായാണ് ഇന്ത്യൻ താരങ്ങൾ എത്തിയത്.

ഷമിക്ക് പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും താരത്തിനെ എത്രയും പെട്ടന് ഫീൽഡിൽ കാണാൻ സാധിക്കട്ടെയെന്നുമുള്ള ആശംസകളുമായി വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുള്ളവർ രംഗത്തെത്തി. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ, ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ, രവിചന്ദർ അശ്വിൻ, റോബിൻ ഉത്തപ്പ എന്നീ താരങ്ങളാണ് ഷമിക്ക കട്ട സപ്പോർട്ടുമായി എത്തിയത്.

ഗാർഹിക പീഡനക്കേസ് ഉൾപ്പെടെ കരിയറിലെയും ജീവിതത്തിലെയും ഏറ്റവും ക്ലേശകരമായ അവസ്ഥയിലൂടെ പോകുന്ന ഷമിയെ പിന്തുണച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്ങ് ധോണിയും രംഗത്ത് എത്തിയിരുന്നു. ഡറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയിലുണ്ടായ കാറപകടത്തിൽ ഷമിയുടെ തലയക്ക് ചെറിയ രീതിയിലുള്ള പരിക്കേറ്റിരുന്നു.

അതേ സമയം പരിക്കേറ്റ മുഹമ്മദ് ഷമിയെക്കാണാൻ ആശുപത്രിയിലെത്തിയ ഭാര്യ ഹസിൻ ജഹാനെ കാണാൻ താരം വിസമ്മതിച്ചു. ''ഡൽഹിയിലെത്തിയ എന്നെ കാണാൻ ഷമി കൂട്ടാക്കിയില്ല. മുഹമ്മദ് ഷമിക്ക് പരുക്കേറ്റെന്ന വാർത്ത അറിഞ്ഞതിനെത്തുടർന്നാണ് അദ്ദേഹത്തെ കാണാനെത്തിയത്. പക്ഷേ അദ്ദേഹം എന്നെ കാണാൻ വിസമ്മതിച്ചു. കോടതിയിൽ വച്ച് നിന്നെ കണ്ടോളാമെന്ന് ഭീഷണിപ്പെടുത്തി. മകളെ കാണുകയും അവൾക്കൊപ്പം കളിക്കുകയും ചെയ്തു. പക്ഷേ എന്നെ കാണാൻ സമ്മതിച്ചില്ല. ബോഡിഗാർഡിനെപ്പോലെയാണ് ഷമിയുടെ അമ്മ പെരുമാറിയത്'' എന്നാണ് ഹസിൻ ജഹാൻ പറഞ്ഞത്.

'തന്റെ മകൾക്ക് ഷമിയെ കാണണമെന്ന് ആഗ്രഹം പറഞ്ഞു. ഷമിയെ കാണാനായി ഡൽഹിക്ക് പോകും. ഞങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനല്ല, മറിച്ച് മകൾക്ക് അവളെ അച്ഛനെ കാണണമെന്ന ആഗ്രഹം പറഞ്ഞതിനാലാണ് പോകുന്നത്' ഇതായിരുന്നു ഹസിൻ ഡഹിയിലേക്ക് പോകുന്നതിന് മുൻപായി മാധ്യമങ്ങളോട് പറഞ്ഞത്. ഞങ്ങൾക്കിടയിൽ എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും ഷമി ഇപ്പോഴും എന്റെ ഭർത്താവാണ്. ഷമിക്ക് കാറപകടത്തിൽ പരുക്കേറ്റ വിവരം കേട്ടപ്പോൾ ഞാൻ അസ്വസ്ഥയായി. അദ്ദേഹത്തിന് പെട്ടെന്ന് സുഖം പ്രാപിക്കാൻ ദൈവത്തോട് താൻ പ്രാർത്ഥിക്കുന്നുണ്ടെന്നും ഹസിൻ അപകടത്തിൽ താരത്തിന പരിക്ക് പറ്റ് എന്ന അറിഞ്ഞപ്പോൾ പ്രതികരിച്ചിരുന്നു.

കൊലപാതക ശ്രമം, ഗാർഹിക പീഡനം, ഒത്തുകളി, പരസ്ത്രീ ബന്ധം എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് ഷമിക്കെതിരെ ഉയർന്നത്പിന്നാലെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സമിതി അന്വേഷണം നടത്തുകയും ഷമി തെറ്റുകാരനല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേതുടർന്ന് റദ്ദാക്കിയ വേതന കരാർ ബി.സി.സി.ഐ പുനഃസ്ഥാപിച്ചിരുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP