Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ ക്യാപ് തലയിൽ അണിഞ്ഞപ്പോൾ സ്വപ്ന സാക്ഷാത്കാരം; ദേശീയഗാനം പാടുന്ന സമയത്ത് മുഹമ്മദ് സിറാജിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി; ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനായ താരത്തിന്റെ ജീവിതം കഠിനാധ്വാനികൾക്ക് പാഠ പുസ്തകം

ഇന്ത്യൻ ക്യാപ് തലയിൽ അണിഞ്ഞപ്പോൾ സ്വപ്ന സാക്ഷാത്കാരം; ദേശീയഗാനം പാടുന്ന സമയത്ത് മുഹമ്മദ് സിറാജിന്റെ  കണ്ണുകൾ നിറഞ്ഞൊഴുകി; ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനായ താരത്തിന്റെ ജീവിതം കഠിനാധ്വാനികൾക്ക് പാഠ പുസ്തകം

ന്യൂഡൽഹി: ഓട്ടോ റിക്ഷാ ഡ്രൈവറുടെ മകനായി ജനിച്ചെങ്കിലും അർപ്പണ ബോധവും കഠിനാധ്വാനവും ഇന്ത്യൻ ടീമിലേക്കെത്തിച്ച മുഹമ്മദ് സിറാജ് എന്ന് ഫാസ്റ്റ് ബൗളറുടെ ജീവിതം ആർക്കും പാഠ പുസ്തകമാണ്. കഴിഞ്ഞ ദിവസം ഇന്ത്യ ന്യൂസിലാന്റ് രണ്ടാം ട്വന്റി-20 മത്സരത്തിലായിരുന്നു ഇന്ത്യൻ ക്യാപ് ആദ്യമായി മുഹമ്മദ് സിറാജ് അണിയുന്നത്.

രവിശാസ്ത്രിയിൽ നിന്നും ക്യാപ്പ് സ്വീകരിച്ച് കളിക്കളത്തിലേക്ക് ഇറങ്ങുമ്പോൾ സിറാജിന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. തുടർന്നുള്ള ദേശീയ ഗാനത്തിനടിയിൽ സിറാജിന്റെ കണ്ണിൽ നിന്ന് ഉതിർന്ന കണ്ണുനീർ എത്രത്തോളം ആ അവസരത്തിനായെന്ന് എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്ന് കാണികൾക്കും ടീം അംഗങ്ങൾക്കും വ്യക്തമായിട്ടുണ്ടാകും.

അരങ്ങേറ്റ മൽസരത്തിൽ കിവി ക്യാപ്റ്റൻ കെയിൻ വില്ല്യംസണിന്റെ വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. എന്നാൽ നാല് ഓവറിൽ 53 റൺസ് വഴങ്ങി.സ്‌ക്കൂൾ ക്രിക്കറ്റിലൂടെ വളർന്ന സിറാജിന് ബ്രേക്കായത് ആഭ്യന്തര ക്രിക്കറ്റാണ്. രജ്ഞി ട്രോഫി ക്രിക്കറ്റിലെ മികവിൽ ഐ.പി.എൽ ആരവങ്ങളിലെത്തി. 2016-17 രജ്ഞി സീസണിൽ 41 വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദ് 2.6 കോടിക്കാണ് സിറാജിനെ ടീമിലെടുത്തത്.സീസണിൽ സൺറൈസേഴ്സിന് വേണ്ടി പുറത്തെടുത്ത പ്രകടനമാണ് സിറാജിനെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കിയത്.

രാജ്ക്കോട്ടിലെ മൈതാനത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 71-ാമത്തെ ടി-20 താരമായി ആണ്് മുഹമ്മദ് സിറാജ് ഇന്ത്യൻ തെപ്പിയണിഞ്ഞത്. സിറാജിനെ ആദ്യം നോട്ടമിട്ടത് രാഹുൽ ദ്രാവിഡാണ്. ഐ.പി.എൽ മികവിന് ശേഷം സിറാജിനെ ഇന്ത്യൻ എ സംഘത്തിലേക്ക് വിളിച്ചത് ടീമിന്റെ പരിശീലകനായിരുന്ന ദ്രാവിഡായിരുന്നു. അച്ചടക്കത്തിന്റെ വക്താവായ ദ്രാവിഡ് ഒരു കാര്യം മാത്രമാണ് സിറാജിനോട് പറഞ്ഞത്-നിന്റെ സ്വാഭാവിക ശൈലിയിൽ പന്തെറിയുക. വേഗത കുറക്കരുത്. ഇഷ്ട ക്രിക്കറ്ററുടെ വാക്കുകൾ അതേ പടി നടപ്പിലാക്കിയ സിറാജ് ഇപ്പോൾ ഇന്ത്യൻ താരമാണ്.

എന്നാൽ സിറാജിന്റെ ആദ്യ മൽസരത്തിൽ ഇന്ത്യക്ക് പരാജയമാണ് നേരിടേണ്ടി വന്നത്. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയയ്ക്ക് നാല്പതു റൺസിന്റെ തോൽവിയാണ് വഴങ്ങേണ്ടി വന്നത്. . ഇതോടെ ഓരോ മത്സരങ്ങൽ വിജയിച്ച് പരമ്പര സമനിലയിലെത്തി. തിരുവനന്തപുരത്തു നടക്കുന്ന മൂന്നാം മത്സരം ഇതോടെ നിർണ്ണായകമായി.

 

കോളിൻ മൺറോയുടെ സെഞ്ചുറി മികവിൽ കിവീസ് 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടി. കിവീസിന്റെ 197 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുക്കാനേ സാധിച്ചുള്ളു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP