Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്ക്റ്റ് ടീമിന്റെ ജേഴ്‌സി അവതരിപ്പിച്ചു; ഹൈദരാബാദിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് പുരുഷ വനിത ടീമിലെ താരങ്ങൾ; നാളെ ആരംഭിക്കുന്ന ഓസീസിനെതിരായ പരമ്പര മുതൽ ടീം കളത്തിലിറങ്ങുക പുതിയ കുപ്പായത്തിൽ; ഇന്ത്യ വിജയിച്ച ലോകകപ്പ് ഫൈനലുകളുടെ തീയതി പ്രിന്റ് ചെയ്തത് പ്രത്യേകത

ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്ക്റ്റ് ടീമിന്റെ ജേഴ്‌സി അവതരിപ്പിച്ചു; ഹൈദരാബാദിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് പുരുഷ വനിത ടീമിലെ താരങ്ങൾ; നാളെ ആരംഭിക്കുന്ന ഓസീസിനെതിരായ പരമ്പര മുതൽ ടീം കളത്തിലിറങ്ങുക പുതിയ കുപ്പായത്തിൽ; ഇന്ത്യ വിജയിച്ച ലോകകപ്പ് ഫൈനലുകളുടെ തീയതി പ്രിന്റ് ചെയ്തത് പ്രത്യേകത

സ്പോർട്സ് ഡെസ്‌ക്

ഹൈദരാബാദ്: ഇന്ത്യൻ പുരുഷ വനിത ക്രിക്കറ്റ് ടീമുകളുടെ പുതിയ ഏകദിന ജേഴ്‌സി പ്രകാശനം ചെയ്തു. ലോകകപ്പിന് ഈ ജേഴ്‌സിയായിരിക്കും ഇന്ത്യ ഉപയോഗിക്കുക. ഓസ്‌ട്രേലിയക്ക് എതിരെ ഹൈദരാബാദിൽ നാളെ ആരംഭിക്കുന്ന ഏകദിന പരമ്പര മുതൽ ഇതാകും ഇന്ത്യൻ ദേശീയ ടീമിന്റെ ജേഴ്‌സി. സ്‌കൗബ്ലൂവും ഡാർക്ക് ബ്ലൂവും ചേർന്ന മനോഹരമായ ഡിസൈനിലാണ് പുതിയ ജേഴ്‌സി ഡിസൈൻ ചെയ്തിരിക്കു്‌നനത്. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ അപ്പാരൽ സ്‌പോൺസേഴ്‌സായ നൈക്കിയുടെ സാന്നിധ്യത്തിലാണ് ജേഴ്‌സി പ്രകാശനം നടന്നത്. വിരാട് കോലി, എംഎസ് ധോണി വനിത ടീം അംഗങ്ങളായ ഹർമ്മൻ പ്രീത് കൗർ ജെമീമ റോഡ്രീഗസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അജിങ്ക്യ റഹാനെ പൃഥ്വി ഷാ എന്നിവരും പങ്കെടുത്തു.

കളർ കോമ്പിനേഷനിൽ വലിയ വ്യത്യാസം ഒന്നും തന്നെ വരുത്തിയിട്ടില്ല പുതിയ ജേഴ്‌സിയിലും. കോളർ ഓറഞ്ച് നിറത്തിലായിരുന്നത് നീലയാക്കി മാറ്റിയിട്ടുണ്ട് എന്നതാണ് പ്രകടമായ മാറ്റം. കോളറിന് ഉള്ളിലായി ഇന്ത്യ വിജയിച്ച 1983, 2007 (ടി20 ലോകകപ്പ്), 2011 എന്നീ ലോകകപ്പ് ഫൈനലുകളുടെ ഡേറ്റ് പ്രിന്റ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP