Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവസാന ടി20യിൽ നാല് റൺസ് തോൽവി; ജയവും പരമ്പരയും കീവികൾക്ക് അടിയറവെച്ച് ഇന്ത്യ; രോഹിത്തിന് കീഴിൽ ഇന്ത്യ പരമ്പര തോൽക്കുന്നത് ആദ്യമായി; കോളിൻ മൺറോ കളിയിലെ കേമൻ; ഹാമിൽട്ടണിലെ തോൽവി നാല് റൺസിന്; ടിം സിയേഫർട്ട് പരമ്പരയിലെ താരം; ഇന്ത്യക്ക് വിനയായത് ഫീൽഡിങ്ങിലെ പിഴവുകൾ

അവസാന ടി20യിൽ നാല് റൺസ് തോൽവി; ജയവും പരമ്പരയും കീവികൾക്ക് അടിയറവെച്ച് ഇന്ത്യ; രോഹിത്തിന് കീഴിൽ ഇന്ത്യ പരമ്പര തോൽക്കുന്നത് ആദ്യമായി; കോളിൻ മൺറോ കളിയിലെ കേമൻ; ഹാമിൽട്ടണിലെ തോൽവി നാല് റൺസിന്; ടിം സിയേഫർട്ട് പരമ്പരയിലെ താരം; ഇന്ത്യക്ക് വിനയായത് ഫീൽഡിങ്ങിലെ പിഴവുകൾ

സ്പോർട്സ് ഡെസ്‌ക്

ഹാമിൽട്ടൺ: നാടകീയതകൾക്കും ഇഞ്ചോടിഞ്ച് പോരാട്ടത്തിനുമൊടുവിൽ ന്യൂസിലാൻഡിനോട് നാല് റൺസിന് തോൽവി സമ്മതിച്ച് ടീം ഇന്ത്യ. 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രോഹിത്തിനും സംഘത്തിനംു 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേചാനെ കഴിഞ്ഞുള്ളു. ഇതോടെ മൂന്ന് മത്സര പരമ്പര 2-1ന് കീവികൾ സ്വന്തമാക്കി. ഏതദിന പരമ്പരയിലെ നാണംകെട്ട തോൽവിക്ക് അവർ പരിഹാരം കാണുകയും ചെയ്തു. രോഹിത് ശർമ്മയുടെ കീഴിൽ ആദ്യമായിട്ടാണ് ഇന്ത്യ ഒരു പരമ്പര തോൽക്കുന്നത്. അർധ സെഞ്ച്വറി നേടിയ കോളിൻ മൺറോയാണ് കളിയിലെ താരം. ടിം സിയേഫർട്ട് പരമ്പരിലെ താരമായി.

അവസാന ഓവറിൽ 16 റൺസ് വേണ്ടിയിരുന്നെങ്കിലും നിർഭാഗ്യവും ഇന്ത്യക്ക് വിനയായി. രണ്ട് തവണയാണ് അവസാന ഓവറുകളിൽ കാർത്തികും ക്രുണാലും പായിച്ച ഷോട്ടുകൾ പോപ്പിങ് ക്രീസിലെ സ്റ്റംപിൽ തട്ടി തെറിച്ചത്. അവസാന ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടിയിരുന്ന ഇന്ത്യക്ക് 11 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സിക്സും ഫോറുമായി മുന്നേറുകയായിരുന്ന ദിനേശ് കാർത്തിക്കിനേയും ക്രുണാൽ പാണ്ഡ്യയേയും അവസാന ഓവറിൽ പിടിച്ചുനിർത്തിയ ടിം സൗത്തി മികച്ച പ്രകടനം നടത്തുകയും ചെയ്തു.

വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ഓപ്പണർ ശിഖർ ധവാനെ 5(4) പെട്ടന്ന് നഷ്ടമായി. പിന്നീട് വന്ന വിജയ് ശങ്കർ 43(28) നായകൻ രോഹിത് ശർമ്മ 38(32) യുമൊത്ത് നേടിയ 75 റൺസ് കൂട്ടുകെട്ട് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. ശങ്കറിന് പിന്നാലെ എത്തിയ ഋഷഭ് പന്ത് 28(12) വേഗം സ്‌കോർ ചെയ്‌തെങ്കിലും ടിക്‌നറുടെ ഫുൾടോസ് മിസ് ടൈം ചെയ്ത് പുറത്തായി. പിന്നീട് വന്ന ഹാർദിക് പാണ്ഡ്യ 21(11) തിളങ്ങിയെങ്കിലും സ്‌കോട്ട് കുഗ്ലീനെതിരെ വമ്പനടിക്ക് മുതിരവെ ബാറ്റ് കൈയിൽ നിന്നും വഴുതിയപ്പോൾ വില്യംസണ് അനായാസ ക്യാച്ച്. മുൻ നായകൻ ധോണി 2(4) ആണ് അടുത്ത് പുറത്തായത്. സ്‌കോർ 15.2 ഓവറിൽ 145ന് ആറ്. പിന്നീട് ദിനേശ് കാർത്തിക് 33*(16) ക്രുണാൽ പാണ്ഡ്യ 23*(13) എന്നിവർ വെടിക്കെട്ട് പ്രകടനം നടത്തിയെങ്കിലും നിർഭാഗ്യവും കീവികളുടെ മികച്ച ഫീൽഡിങ്ങും ഇന്ത്യയെ തടഞ്ഞ് നിർത്തി. ന്യൂസിലാന്ഡിന് വേണ്ടി മിച്ചൽ സാന്റനർ, ഡാരിൽ മിച്ചൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്‌കോട് കുഗ്ലീൻ, ബ്ലെയർ ടിക്‌നെർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ കീവികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 212 റൺസാണ് കീവികൾ അടിച്ച് കൂട്ടിയത്.ഓപ്പണർമാരായ ടിം സിയേഫർട്ട് 43(25), കോളിൻ മൺറോ 72(40), എന്നിവരുടെ തകർപ്പൻ ബാറ്റിങാണ് ന്യൂസിലാൻഡിന് മികച്ച തുടക്കം സമ്മാനിച്ചത്. കോളിൻ ഡി ഗ്രാൻഡ്ഹോം 30(16), കെയ്ൻ വില്യംസൺ 27(21), ഡാരിൽ മിച്ചൽ 19(11), റോസ് ടെയ്ലർ 14(7) എന്നിവരാണ് സ്‌കോർ ചെയ്തത്.ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് ാണ് മികച്ച പ്രകടനം നടത്തിയത്. നാലോവറിൽ 26 റൺസ് മാത്രം വഴങ്ങി യാദവ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഭുവനേശ്വറും ഖലീലലും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. കുൽദീപ് ഒഴികെ എല്ലാ ബൗളർമാരെയും കീവികൾ കണക്കിന് ശിക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP