Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യ ന്യൂസിലാൻഡ് ടി20 മത്സരത്തിനിടയിൽ മീ ടൂ ബാനർ; ആദ്യ മത്സരത്തിൽ ബാനർ ഉയർത്തിയവരെ പുറത്താക്കി; ആരോപണം സ്‌കോട്ട് കുഗ്ലീനിനെതിരെയെന്ന് സൂചന

ഇന്ത്യ ന്യൂസിലാൻഡ് ടി20 മത്സരത്തിനിടയിൽ മീ ടൂ ബാനർ; ആദ്യ മത്സരത്തിൽ ബാനർ ഉയർത്തിയവരെ പുറത്താക്കി; ആരോപണം സ്‌കോട്ട് കുഗ്ലീനിനെതിരെയെന്ന് സൂചന

സ്പോർട്സ് ഡെസ്‌ക്

ഓക്ലാൻഡ്: ഇന്ത്യ ന്യൂസിലൻഡ് രണ്ടാം ടി20 മത്സരത്തിനിടെ ഓക് ലാൻഡിലെ ഈഡൻ പാർക്ക് സ്റ്റേഡിയത്തിൽ മീടു ബാനറർ ഉയർന്നത് ന്യൂസിലാൻഡ് ക്രിക്കറ്റിന് നാണക്കേടാകുന്നു. ആദ്യ മത്സരം നടന്ന വെല്ലിങ്ടണിലെ വെസ്റ്റ്പാക് സ്റ്റേഡിയത്തിലും മീടു ബാനർ ഉയർന്നിരുന്നെങ്കിലും അത് ഉടൻ തന്നെ നീക്കപ്പെട്ടിരുന്നു.

2015ൽ ബലാൽസംഗ കേസിൽ പ്രതിയായ സ്‌കോട്ട് കുഗ്ലീൻ എന്ന ഓൾ റൗണ്ടറെ ടീമിൽ ഉൾപ്പെടുത്തിയതിന് എതിരെയാണ് വിവാദം എന്നാണ് സൂചന. 2015 ൽ കുഗ്ലീനെതിരെ ബലാത്സംഗ കേസ് ചുമത്തിയിരുന്നു. പിന്നീട് വിചാരണകൾക്കൊടുവിൽ 2017 ൽ താരത്തിനെ വെറുതെ വിടുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു താരം ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചത്.

ആദ്യ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ബാനർ ഉയർന്നയുടൻ അധികൃതർ ഇടപെട്ട് ഇത് നീക്കം ചെയ്യുകയായിരുന്നു. യുവതിയെ സ്റ്റേഡിയത്തിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ക്ഷമാപണവുമായി രംഗത്തെത്തുകയും ചെയ്തു.ഇതിനു പിന്നാലെയാണ് ഓക്ലാൻഡിലും ബാനർ ഉയർന്നത്. 'ന്യൂസിലൻഡ് ക്രിക്കറ്റ് ഉണരു #മീടു' എന്നായിരുന്നു ബാനറിൽ എഴുതിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP