Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ ഇന്ത്യക്കാരുൾപ്പെടെ ഏഷ്യക്കാർ ഇടംപിടിക്കാത്തത് മദ്യപാന ശീലം മൂലം; ബ്രിട്ടനിലെ ഏഷ്യക്കാർ കളിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന് പഠനം

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ ഇന്ത്യക്കാരുൾപ്പെടെ ഏഷ്യക്കാർ ഇടംപിടിക്കാത്തത് മദ്യപാന ശീലം മൂലം; ബ്രിട്ടനിലെ ഏഷ്യക്കാർ കളിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന് പഠനം

ക്രിക്കറ്റിന് പ്രചുരപ്രചാരമുള്ള ഇന്ത്യ,, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പതിനായിരങ്ങൾ ഇംഗ്ലണ്ടിലുണ്ടെങ്കിലും പ്രൊഫഷണൽ തലത്തിലേക്ക് ദക്ഷിണേഷ്യൻ വംശജർ എത്താത്തത് എന്തുകൊണ്ടാണ്? ആദിൽ റഷീദിനെയും മോയിൻ അലിയെയും പോലെ ചുരുക്കം ചില താരങ്ങളെ എടുത്തുകാട്ടാമെങ്കിലും, ഇംഗ്ലണ്ടിലുള്ള ദക്ഷിണേഷ്യക്കാരുടെ എണ്ണത്തിന് ആനുപാതികമായി കളിക്കാർ ഉയർന്നുവരുന്നില്ലെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഇംഗ്ലണ്ടിലെ ക്രിക്കറ്റ് ക്ലബ്ബുകളിലെ സാഹചര്യമാണ് ഏഷ്യൻ വംശജരായ കളിക്കാരെ കളിയിൽനിന്ന് അകറ്റുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ലീഡ്‌സ് ബെക്കറ്റ് സർവകലാശാലയിലെ പ്രൊഫസ്സർ കെവിൻ ഹിൽറ്റൺ പറയുന്നു. ക്ലബ്ബുകളിലെ മദ്യം വിളമ്പലും വിൽപനയും കൂടുതൽപേരെയും അവിടേക്ക് വരുത്തുന്നുന്നതിൽനിന്ന് അകറ്റുന്നു. ക്ലബ്ബുകളുടെ ആകർഷണീയത കുറയ്ക്കുന്ന കാര്യമായി മദ്യവില്പന മാറിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പ്രൊഫഷണൽ തലത്തിലേക്ക് താരങ്ങളെത്താതെ പോകുന്നതും ഇതുകൊണ്ടുതന്നെ.

ഇംഗ്ലണ്ടിലെ ജനസംഖ്യയുടെ അഞ്ചുശതമാനത്തോളം ദക്ഷിണേഷ്യക്കാരാണ്. ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും ക്രിക്കറ്റ് ക്ലബ്ബുകളിലെ അംഗങ്ങളിൽ 30 ശതമാനത്തോളം ഈ മേഖലയിൽനിന്നുള്ളവരാണ്. എന്നാൽ, ഇതിൽ പ്രൊഫഷണൽ തലത്തിലേക്ക് ഉയർന്നുവരുന്നത് വെറും നാലുശതമാനം മാത്രമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കൂടുതൽ പേരും സ്ട്രീറ്റ് ക്രിക്കറ്റ് കളിക്കുന്നതിലാണ് താത്പര്യം കാട്ടുന്നത്. ദക്ഷിണേഷ്യൻ കുടുംബങ്ങൾ പഠനത്തിന് നൽകുന്ന അമിത പ്രാധാന്യവും കുട്ടികളെ കളിയിൽനിന്ന് അകറ്റുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു.

ഇംഗ്ലണ്ടിലെ ക്ലബ്ബുകളുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്ന് മദ്യവില്പനയാണ്. പല ക്ലബ്ബുകളിലും അത് ചിലരെയെങ്കിലും തകർക്കാറുമുണ്ട്. ക്ലബ്ബുകളിൽത്തന്നെ മദ്യം വിളമ്പുന്ന ഇടത്തേക്ക് പോകാത്തവരുമുണ്ട്. ഇംഗ്ലണ്ട ക്രിക്കറ്റ് താരമായ മോയിൻ അലി ടീമിന്റെ വിജയാഘോഷങ്ങളിൽ പങ്കെടുക്കാറില്ലായിരുന്നു. കാരണം, അവിടെ ഷാംപെയ്ൻ പൊട്ടിച്ചുകൊണ്ടുള്ള ആഘോഷമുണ്ടെന്നതുതന്നെ. ക്ലബ്ബുകളുടെ പ്രവർത്തന രീതി മാറ്റണമെന്ന ആവശ്യത്തിലേക്കും ഇത് വിരൽ ചൂണ്ടുന്നു.

ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരാണെങ്കിലും മക്കളെ താരമാക്കി വളർത്തണമെന്ന ആഗ്രഹം പല കുടുംബങ്ങൾക്കുമില്ലെന്നും പ്രൊഫസ്സർ ഹിൽട്ടൺ പറയുന്നു. ദക്ഷിണേഷ്യൻ കുടുംബങ്ങൾക്ക് മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണമെന്നാണ് ആഗ്രഹം. മക്കൾ കളിക്കാൻ പോകുന്നതിനെ അവർ തുടക്കത്തിലേ തടയുന്നു. ക്രിക്കറ്റിനെ വരുമാനമുള്ള മേഖലയായി കാണാൻ കുടുംബങ്ങൾ തയ്യാറല്ല. അതുകൊണ്ടുതന്നെ, പാർട്ട് ടൈം ക്രി്ക്കറ്റർമാരാണ് ദക്ഷിണേഷ്യക്കാർക്കിടയിൽനിന്ന് ഉയർന്നുവരുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP