Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അടുത്ത വർഷം നാട്ടിൽ നടക്കുന്ന ലോകകപ്പ് ഉയർത്തണം; ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ഓസീസ് ടി20 ടീമിൽ മടങ്ങിയെത്തി; മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള താരങ്ങളുടെ തിരിച്ചെത്തൽ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ

അടുത്ത വർഷം നാട്ടിൽ നടക്കുന്ന ലോകകപ്പ് ഉയർത്തണം; ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ഓസീസ് ടി20 ടീമിൽ മടങ്ങിയെത്തി; മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള താരങ്ങളുടെ തിരിച്ചെത്തൽ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ

സ്പോർട്സ് ഡെസ്‌ക്

മെൽബൺ: അടുത്ത വർഷം സ്വന്തം നാട്ടിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്റ്റീവ് സ്മിത്തിനേയും ഡേവിഡ് വാർണറേയും ടി20 സ്‌ക്വാഡിന്റെ ഭാഗമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. പാക്കിസ്ഥാനും ശ്രീലങ്കയ്ക്കുമെതിരായ പരമ്പരയ്ക്കുള്ള ട്വന്റി-20 ടീമിലാണ് ഇരുവരും ഇടം നേടിയത്. 2016-ന് ശേഷം ആദ്യമായാണ് സ്റ്റീവ് സ്മിത്ത് ട്വന്റി-20 മത്സരം കളിക്കാൻ പോകുന്നത്. ഓസ്ട്രേലിയക്കായി ട്വന്റി-20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ഡേവിഡ് വാർണർ. കഴിഞ്ഞ സീസൺ ഐ.പി.എല്ലിൽ 692 റൺസും ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ 647 റൺസും വാർണർ നേടിയിരുന്നു.ആരോൺ ഫിഞ്ചാണ് ടി20 ടീമിന്റെ ക്യാപ്റ്റൻ. ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിൻസിനെ ഒഴിവാക്കിയപ്പോൾ നഥാൻ ലിയോണിനെ മറികടന്ന് ആഷ്ടൺ ടർണർക്ക് ഓസീസ് അവസരം നൽകി. ഒക്ടോബർ 27-ന് തുടങ്ങുന്ന പരമ്പരയിൽ ശ്രീലങ്ക മൂന്നു ട്വന്റി-20 മത്സരങ്ങൾ കളിക്കും. അതിനുശേഷമാണ് പാക്കിസ്ഥാനെതിരേയുള്ള ഓസ്ട്രേലിയയുടെ ട്വന്റി-20 പരമ്പര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP