Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകുന്നു; വധു തെന്നിന്ത്യൻ ചലച്ചിത്ര താരം ആശ്രിത ഷെട്ടി; വിവാഹം ഡിസംബറിൽ മുംബൈയിൽ വെച്ചെന്ന് സൂചന

ഇന്ത്യൻ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകുന്നു; വധു തെന്നിന്ത്യൻ ചലച്ചിത്ര താരം ആശ്രിത ഷെട്ടി; വിവാഹം ഡിസംബറിൽ മുംബൈയിൽ വെച്ചെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകുന്നു. തെന്നിന്ത്യൻ ചലച്ചിത്ര നടി ആശ്രിത ഷെട്ടിയാണ് വധു. തമിഴ് ചലച്ചിത്ര താരമാണ് ആശ്രിത. ഇരുവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഡിസംബർ രണ്ടിന് മുംബൈയിൽ വച്ചാണ് വിവാഹം എന്നാണ് സൂചന.നിലവിൽ ആഭ്യന്തര മത്സരങ്ങളിൽ കർണാടകയുടെ ക്യാപ്റ്റനാണ് മുപ്പതുകാരനായ മനീഷ് പാണ്ഡെ. 2015ൽ ഇന്ത്യക്കായി അരങ്ങേറിയ പാണ്ഡെ 23 ഏകദിനങ്ങളിലും 31 ട്വന്റി20കളിലും ഇന്ത്യൻ ജഴ്‌സിയണിഞ്ഞു. 23 ഏകദിനങ്ങളിൽനിന്ന് 36.66 റൺസ് ശരാശരിയിൽ 440 റൺസ് നേടിയിട്ടുണ്ട്.

ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും സഹിതമാണിത്. ഐപിഎല്ലിൽ ഹൈദരാബാദ് സൺറൈസേഴ്‌സ് താരമാണ് മനീഷ.31 ട്വന്റി20 മൽസരങ്ങളിൽനിന്ന് 37.66 റൺസ് ശരാശരിയിൽ 565 റൺസും നേടി. ഇതിൽ രണ്ട് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിയായ ആശ്രിത ഷെട്ടി, മോഡൽ കൂടിയാണ്. തുളു സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP