Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തകർന്നടിഞ്ഞ ബാറ്റിങ് നിരയിൽ സൈനി - ജഡേജ സഖ്യത്തിന്റെ പോരാട്ടം വിഫലം: തുടർച്ചയായ രണ്ടാം ജയത്തോടെ പരമ്പര സ്വന്തമാക്കി ന്യൂസിലാന്റ്

തകർന്നടിഞ്ഞ ബാറ്റിങ് നിരയിൽ സൈനി - ജഡേജ സഖ്യത്തിന്റെ പോരാട്ടം വിഫലം: തുടർച്ചയായ രണ്ടാം ജയത്തോടെ പരമ്പര സ്വന്തമാക്കി ന്യൂസിലാന്റ്

മറുനാടൻ മലയാളി ബ്യൂറോ

ഓക്ലൻഡ്: ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ 274 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 22 റൺസിന്റെ തോൽവി. ഇതോടെ ന്യൂസിലണ്ട് പരമ്പര സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കിയതോടെയാണ് ന്യൂസിലൻഡിന് പരമ്പര സ്വന്തമാക്കാനായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 273 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 48.3 ഓവറിൽ 251 എല്ലാവരും പുറത്തായി. 55 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഒരു ഘട്ടത്തിൽ ഇന്ത്യൻ വമ്പൻ തോൽവിയെ അഭിമുഖീകരിച്ചെങ്കിലും ശ്രേയസ് അയ്യർ (52), നവ്ദീപ് സൈനി (45) എന്നിവരുടെ ഇന്നിങ്സുകൾ തുണയായി.

21 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ഇന്ത്യക്ക് ഓപ്പണർ മായങ്ക് അഗർവാളിനെ നഷ്ടപ്പെട്ടു. മൂന്നു റൺസെടുത്ത മായങ്കിനെ ബെന്നെറ്റ് പുറത്താക്കി. പിന്നലെ 24 റൺസെടുത്ത പൃഥ്വി ഷായെ ജാമിസണും പുറത്താക്കി. ജാമിസൺന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റാണിത്. വിരാട് കോലി 15 റൺസിന് പുറത്തായപ്പോൾ കെ.എൽ രാഹുലിനും അധികം ആയുസുണ്ടായിരുന്നില്ല. എട്ടു പന്തിൽ നാല് റൺസായിരുന്നു സമ്പാദ്യം. കേദർ ജാദവ് ഒമ്പത് റൺസിന് പുറത്തായി. അടുത്തത് ശ്രേയസ് അയ്യരുടെ ഊഴമായിരുന്നു. 57 പന്തിൽ ഏഴു ഫോറും ഒരു സിക്‌സും സഹിതം 52 റൺസെടുത്ത ശ്രേയസിനെ ബെന്നെറ്റ് പുറത്താക്കി.

നേരത്തെ കിവീസിനായി ഗപ്റ്റിൽ, ടെയ്ലർ എന്നിവർക്ക് പുറമെ ഹെന്റി നിക്കോൾസും (41) മികച്ച പ്രകടനം പുറത്തെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയർ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 273 റൺസെടുത്തത്തത്.ടോം ബ്ലണ്ടൽ (22), മാർട്ടിൻ ഗപ്റ്റിൽ (79), ടോം ലാഥം(7), ജയിംസ് നീഷാം (3), കോളിൻ ഡി ഗ്രാൻഹോം (5), മാർക് ചാപ്മാൻ (1), ടിം സൗത്തി (3)എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലൻഡിന് നഷ്ടമായത്. കെയ്ൽ ജാമിസൺ 24 പന്തിൽ 25 ടെയ്ലർക്കൊപ്പം പുറത്താവാതെ നിന്നു. ടെയ്‌ലർ- ജാമിസൺ സഖ്യം77 റൺസ് കൂട്ടിച്ചേർത്തു. മികച്ച തുടക്കായിരുന്നു കിവീസിന് ലഭിച്ചത്. ആദ്യ വിക്കറ്റിൽ ഗപ്റ്റിൽ- നിക്കോൾസ് സഖ്യം 93 റൺസ് കൂട്ടിച്ചേർത്തു.

ന്യൂസിലൻഡ് ടീം സ്‌കോറിൽ 40 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ അഞ്ച് ബാറ്റ്‌സ്മാന്മാരെ കൂടാരം കയറ്റി ഇന്ത്യൻ ബോളർമാർ കരുത്ത് കാട്ടിയെങ്കിലും പുറത്താകാതെ നിന്ന ടെയ്ലർ ലക്ഷകനാകുകയായിരുന്നു. ഒമ്പതാം വിക്കറ്റിൽ 76 റൺസിന്റെ കൂട്ടുകെട്ടാണ് കൈൽ ജാമിസണൊപ്പം ചേർന്ന് ടെയ്ലർ സൃഷ്ടിച്ചത്. ടെയ്ലർ 74 പന്തിൽ 73 റൺസ് നേടിയപ്പോൾ കൈൽ 24 പന്തിൽ 25 റൺസ് സ്വന്തമാക്കി. അവസാന ഓവറുകളിൽ കളി മറന്ന ഇന്ത്യൻ ബോളർമാരെ നിരന്തരം ബൗണ്ടറി കടത്താൻ കിവികൾക്കായി.

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP