Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ധോണിയെ ക്യാപ്ടൻ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്ന് ബിസിസിഐ

ധോണിയെ ക്യാപ്ടൻ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്ന് ബിസിസിഐ

മുംബൈ: തുടർച്ചയായ പരാജയങ്ങളുടെ പേരിൽ മഹേന്ദ്ര സിങ് ധോണിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റേണ്ടതില്ലെന്ന് ബിസിസിഐ. എന്നാൽ കോച്ച് ഡങ്കൻ ഫ്‌ളച്ചർ സ്ഥാനമൊഴിയാൻ തയാറായാൽ അനുവദിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.

ആറ് മാസങ്ങൾക്കപ്പുറം നടക്കാനിരിക്കുന്ന ലോകകപ്പെന്ന ക്രിക്കറ്റ് മാമങ്കമാണ് ബിസിസിഐ മുന്നിൽ കാണുന്നത്. ഇപ്പോഴത്തെ നില തുടർന്നാൽ നിലവിലെ ലോകചാമ്പ്യന്മാർ വീണ്ടും കടലാസിലെ പുലികളാകുമെന്ന അഭിപ്രായമാണ് ബിസിസിഐ അധികൃതർക്കും മുതിർന്ന താരങ്ങൾക്കുമുള്ളത്. ഇത് പരിഗണിച്ചാണ് ടീം മാനേജ്‌മെന്റിൽ ബിസിസിഐ മാറ്റം വരുത്തിയത്.
അതേസമയം, തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്ന അഭിപ്രായത്തോട് ബിസിസിഐ നേതൃത്വത്തിന് യോജിപ്പില്ല. ലോകകപ്പ് ഉൾപ്പെടെ നിരവധി മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ നായകനെ ചില തോൽവികളുടെ അടിസ്ഥാനത്തിൽ മാത്രം ഒഴിവാക്കേണ്ട എന്നാണ് നിലപാട്.

കോച്ച് ഡങ്കൻ ഫ്‌ളച്ചറുടെ കാര്യത്തിൽ ബിസിസിഐയുടെ നിലപാട് മറിച്ചാണ്. കഴിവുറ്റ മുതിർന്ന താരങ്ങൾ ധാരാളമുള്ളപ്പോൾ വിദേശ കോച്ച് വേണ്ടെന്ന നിലപാടാണ് ബിസിസിഐയ്ക്കുള്ളത്. രാഹുൽ ദ്രാവിഡാണ് ഈ പട്ടികയിൽ മുൻപന്തിയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP