Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോലിയും കുംബ്ലെയും തമ്മിലുള്ള അസ്വാരസ്യങ്ങൾ തള്ളിക്കളഞ്ഞ് പുതിയ വീഡിയോ; പരിശീലകൻ നായകനു പന്തെറിഞ്ഞുകൊടുക്കുന്നു; ശരീരഭാഷ പറയുന്നത് ഇരുവരും തമ്മിൽ പ്രശ്‌നങ്ങളില്ലെന്ന്

കോലിയും കുംബ്ലെയും തമ്മിലുള്ള അസ്വാരസ്യങ്ങൾ തള്ളിക്കളഞ്ഞ് പുതിയ വീഡിയോ; പരിശീലകൻ നായകനു പന്തെറിഞ്ഞുകൊടുക്കുന്നു; ശരീരഭാഷ പറയുന്നത് ഇരുവരും തമ്മിൽ പ്രശ്‌നങ്ങളില്ലെന്ന്

ബെർമിങാം: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും പരിശീലകൻ അനിൽ കുംബ്ലെയും തമ്മിൽ അസ്വാരസ്യമുണ്ടെന്ന വാർത്തയെ തള്ളിക്കളിഞ്ഞ് പുതിയ വീഡിയോ പുറത്തു വന്നു. ബെർമിങാമിൽ പരിശീലനത്തിനിടയിൽ വിരാട് കോലിക്ക് കുംബ്ലെ പന്തെറിഞ്ഞു കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. ടൈംസ് ഓഫ് ഇന്ത്യയാണ് വീഡിയോ പുറത്തുവിട്ടത്.

ഇൻഡോർ നെറ്റ്സിൽ ബാറ്റിങ് പരിശീലിക്കുന്ന കോലിക്ക് സൈഡ് ആം ഉപയോഗിച്ചാണ് കുംബ്ലെ പന്ത് എറിഞ്ഞു കൊടുക്കുന്നത്. ഇരുതാരങ്ങളും തമ്മിൽ പ്രശ്നമൊന്നുമില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഈ വീഡിയോ. പാകിസാനെതിരെ ഞായറാഴ്‌ച്ച നടക്കുന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം.

അടുത്തടുത്തായി നാല് നെറ്റുകൾ സജ്ജീകരിച്ചാണ് ഇന്ത്യൻ ടീം പരിശീലനം നടത്തുന്നത്. കോലി പരിശീലനം നടത്തുന്ന നെറ്റ്സിൽ 20 മിനിറ്റോളം ചെലവഴിച്ചാണ് കുംബ്ലെ മടങ്ങിയത്. യാതൊരു പ്രശ്നങ്ങളുമില്ലാത്ത രീതിയിൽ തന്നെയായിരുന്നു ഇരുവരുടെയും ശരീര ഭാഷയും.

വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാങ്ങൾക്കൊടുവിൽ കുംബ്ലെ പരിശീലകനായി തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ചുവെന്നാണ് നേരത്തേ എൻഡിടിവി റിപ്പോർട്ട് ചെയ്തത്. കുംബ്ലെ സ്ഥാനമൊഴിഞ്ഞാൽ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം മുൻ താരം വിരേന്ദർ സെവാഗിനെ പരിശീലകനായി നിയമിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ടായി.

(വീഡിയോയ്ക്കു കടപ്പാട് - ടൈംസ് ഓഫ് ഇന്ത്യ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP