Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതിലും മികച്ച പുഞ്ചിരി സ്വപ്‌നങ്ങളിൽ മാത്രം; ക്രിക്കറ്റ് ലോകത്തെ കീഴടക്കി ഹിറ്റ്മാന്റെ മകൾ സമെയ്റയുടെ പുഞ്ചിരി; വൈറലായി വീഡിയോ

ഇതിലും മികച്ച പുഞ്ചിരി സ്വപ്‌നങ്ങളിൽ മാത്രം; ക്രിക്കറ്റ് ലോകത്തെ കീഴടക്കി ഹിറ്റ്മാന്റെ മകൾ സമെയ്റയുടെ പുഞ്ചിരി; വൈറലായി വീഡിയോ

മറുനാടൻ ഡെസ്‌ക്‌

ലോക ക്രിക്കറ്റിലെ ഹിറ്റ്മാൻ എന്ന വിളിപ്പേരിന് ഉടമ ഒരാളെ ഉള്ളു അത് ഇന്ത്യയുടെ സ്വന്തം രോഹിത് ശർമ്മയാണ്. രോഹിത് ശർമയ്ക്ക് മറക്കാനാവാത്ത പരമ്പരയായിരുന്നു ഓസ്ട്രേലിയയിലേത്. ചരിത്രത്തിൽ ആദ്യമായി ടെസ്റ്റ്, ഏകദിന പരമ്പരകൾ സ്വന്തമാക്കി. കിവീസ് ബാറ്റ്സ്മാൻ മാർട്ടിൽ ഗുപ്ടിലിനെ മറികടന്ന് കുട്ടിക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി.

എന്നാലിപ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ ചർച്ചാ വിഷയം രോഹിതിന്റെ റെക്കോഡോ ബാറ്റിങ് പ്രകടനമോ ഒന്നുമല്ല. ഒരു കുഞ്ഞ് വീഡിയോയാണ്. ആ വീഡിയോയിലെ സുന്ദരമായ പുഞ്ചിരിയാണ്. മകൾ സമെയ്‌റ ഉറക്കത്തിൽ പുഞ്ചിരിക്കുന്ന കുഞ്ഞ് വീഡിയോ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് രോഹിതിന്റെ ഭാര്യ ഋതിക സജ്ദേയാണ്

ഉറക്കത്തിനിടെ ഒന്ന് പുഞ്ചുരിച്ച് വീണ്ടു ഉറക്കത്തിലേയ്ക്ക് മടങ്ങുകയാണ് കൊച്ചു സുന്ദരി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെട്ട ഉടനെ ഈ സുന്ദര വീഡിയോ ആരാധകർ ഏറ്റെടുത്തു.ഇക്കഴിഞ്ഞ ഡിസംബർ 31നാണ് ഋതിക സമെയ്റയ്ക്ക് ജന്മം നൽകിയത്. മകൾ പിറക്കുമ്പോൾ രോഹിത് ഓസ്ട്രേലിയയിൽ കിളച്ചുകൊണ്ടിരിക്കുകയായിരുന്നു.

മകൾ പിറന്ന വിവരമറിഞ്ഞ രോഹിത് ഉടനെ മുംബൈയിലേയ്ക്ക് പറന്നെത്തിയിരുന്നു. പിന്നീട് ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ജനുവരി എട്ടിനാണ് ഓസ്ട്രേലിയയിൽ തിരിച്ചെത്തിയത്. ഈ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.നേരത്തെ മകൾ ഭാര്യയുടെ വിരൽ പിടിക്കുന്ന ഒരു ചിത്രം രോഹിത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP