Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മത്സരം ഇന്ന്; ധോണിക്ക് പകരം സഞ്ജു കളിക്കുമെന്ന് സൂചന

ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മത്സരം ഇന്ന്; ധോണിക്ക് പകരം സഞ്ജു കളിക്കുമെന്ന് സൂചന

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ ഇന്ത്യ ഇന്ന് മിഡിൽസെക്‌സിനെ നേരിടും. ക്യാപ്റ്റൻ എം എസ് ധോണി കളിച്ചേക്കില്ലെന്നാണ് സൂചന. ധോണിക്ക് പകരം മലയാളി താരം സഞ്ജു സാംസണായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. സഞ്ജു മത്സരക്കാനിറങ്ങിയാൽ ഇന്ത്യൻ ടീമിനു വേണ്ടിയുള്ള സഞ്ജുവിന്റെ ആദ്യ മത്സരമായിരിക്കും ഇത്.

നീണ്ട കാലയളവിനു ശേഷം ഒരു മലയാളി ഇന്ത്യൻ ജഴ്‌സി അണിയുന്ന നിമിഷത്തിനായാണ് കേരളം ഒന്നടങ്കം കാത്തിരിക്കുന്നത്. തിങ്കളാഴ്ച ബ്രിസ്റ്റളിലാണ് ഒന്നാം ഏകദിനം. മുൻ ക്യാപ്റ്റൻ രവി ശാസ്ത്രിക്കാണ് ടീമിന്റെ പൂർണ ചുമതല. സഞ്ജയ് ബാംഗർ, ഭരത് അരുൺ, ആർ ശ്രീധർ എന്നിവരും രവി ശാസ്ത്രിക്കൊപ്പം ടീമിന്റെ പുതിയ സഹപരിശീലകരായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ മത്സരമാണിത്. ഇംഗ്ലണ്ട് ടീം അംഗമായ ഇയോൺ മോർഗനാണ് മിഡിൽസെക്‌സ് ക്യാപ്റ്റൻ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP