Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ ഡ്രൈവറോടൊപ്പം ഒരുമിച്ച് ഭക്ഷണം കഴിച്ച് പാക് താരങ്ങൾ; രാജ്യങ്ങൾ തമ്മിൽ ശത്രുത നിലനിൽക്കുമ്പോഴും പാക് താരങ്ങൾക്ക് ഇഷ്ടം ഇന്ത്യന് ഭക്ഷണം; ഭക്ഷണം വച്ചു നൽകിയ ഡ്രൈവർക്കൊപ്പം താരങ്ങളുടെ സ്‌നേഹ സെൽഫി; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളും

ഇന്ത്യൻ ഡ്രൈവറോടൊപ്പം ഒരുമിച്ച് ഭക്ഷണം കഴിച്ച് പാക് താരങ്ങൾ; രാജ്യങ്ങൾ തമ്മിൽ ശത്രുത നിലനിൽക്കുമ്പോഴും പാക് താരങ്ങൾക്ക് ഇഷ്ടം ഇന്ത്യന് ഭക്ഷണം; ഭക്ഷണം വച്ചു നൽകിയ ഡ്രൈവർക്കൊപ്പം താരങ്ങളുടെ സ്‌നേഹ സെൽഫി; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

കാൻബറ: ക്രിക്കറ്റുകളിയിലും രാഷ്ട്രീയത്തിലും ശത്രുപക്ഷത്ത് നിൽക്കുമ്പോഴും ഇന്ത്യൻ ഡ്രൈവറോടുള്ള പാക് ക്രിക്കറ്റ് ടീം അംഗങ്ങളുടെ സ്‌നേഹത്തിന്റെ കഥയാണ് പുറത്തുവരുന്നത്. രാജ്യങ്ങൾ തമ്മിൽ ശത്രുത നിലനിൽക്കുമ്പോഴാണ് പരസ്പര സ്‌നേഹം വെളിവാക്കുന്ന ചിത്രം പുറത്തെത്തുന്നത്. ഓസ്‌ട്രേലിയയിൽ പര്യടനത്തിനെത്തിയ പാക് ടീമിലെ യാസിർ ഷാ, മുഹമ്മദ് ഇമ്രാൻ, നസീം ഷാ, ഷഹീൻ അഫ്രീദി, മൂസ ഖാൻ എന്നിവർക്ക് ഇന്ത്യൻ ഭക്ഷണം കഴിക്കണം. കാര്യം പറഞ്ഞപ്പോൾ ഹോട്ടലുകാർ ബ്രിസ്‌ബെയിനിലെ ഇന്ത്യൻ ഡ്രൈവർമാരിലൊരാളെ വിളിച്ചു നൽകി.

പാക് താരങ്ങളെ വല്യ ഇഷ്ടമായ ഡ്രൈവർ ഇവരിൽ നിന്ന് പണം വാങ്ങാൻ വിസമ്മതിച്ചു. താരങ്ങൾ ഉടൻ തന്നെ ഡ്രൈവറെ ഒന്നിച്ച് അത്താഴം കഴിക്കാൻ വിളിക്കുകയായിരുന്നു. സ്‌നേഹപൂർവമായ ക്ഷണം സ്വീകരിച്ച അദ്ദേഹം അവർക്കൊപ്പം ഭക്ഷണവും കഴിച്ച് ഫോട്ടോയുമെടുത്താണ് മടങ്ങിയത്.

അടുത്ത ദിവസം തന്റെ കാറിൽ കയറിയ എബിസി റേഡിയോ ജേണലിസ്റ്റും കമന്റേറ്ററുമായ ആലിസൺ മിച്ചലിനോട് അദ്ദേഹം പാക് താരങ്ങളുടെ സ്‌നേഹത്തെ കുറിച്ച് വാചാലനാവുകയും ചെയ്തു. ആലിസൺ ഇത് ക്രിക്കറ്റ് കമന്ററിക്കിടെ ആരാധകരെ അറിയിക്കുകയായിരുന്നു. നിരവധി പേരാണ് പാക് ടീമിന് അഭിനന്ദനം അറിയിക്കുന്നത്. ഇരു രാജ്യങ്ങളും എത്രയും വേഗം സൗഹൃദത്തിന്റെ പാതയിലേക്ക് എത്തട്ടെയെന്നും വിഡിയോയ്ക്ക് താഴെ ആശംസിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP