Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിന്ദു ആയതിന്റെ പേരിൽ ഒരേ തീന്മേശയിലിരുന്ന് ഭക്ഷണം കഴിക്കാൻ പോലും ഡാനിഷിനെ സമ്മതിച്ചിരുന്നില്ല; ഒരിക്കൽ ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് കണ്ട ക്യാപ്റ്റൻ നെറ്റിചുളിഞ്ഞ് എന്നെ പലതവണ നോക്കി; നിങ്ങളുടെ ഈ പ്രവൃത്തി നിന്ദ്യമാണെന്നും നമ്മുടെ വിജയത്തിനായി നിരവധി വിക്കറ്റുകൾ വീഴ്‌ത്തിയ കളിക്കാരനാണ് അദ്ദേഹമെന്നും ഞാൻ പ്രതികരിച്ചു; പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയോടുള്ള മത വിവേചനം വെളിപ്പെടുത്തി ശുഹൈബ് അഖ്തർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാക്കിസ്ഥാനിൽ ഹിന്ദുതാരത്തിനോട് സഹതാരങ്ങളും ക്യാപ്റ്റനും കാണിച്ച ജാതീയപരമായ വേർതിരിവ് തുറന്നടിച്ച് മുൻ ക്രിക്കറ്റ് താരം ശുഹൈബ് അഖ്തർ. ഹിന്ദു ആയ പാക്കിസ്ഥാൻ താരം താരം ഡാനിഷ് കനേരിയയോട് സഹതാരങ്ങൾ മോശമായിട്ടാണ് വരെുമാറിയതെന്നും അഖ്തർ വെളിപ്പെടുത്തുന്നു. ഒരു ചാനൽ പരിപാടിക്കിടയിലാണ് താരത്തിന്റെ വിവാദ വെളിപ്പെടുത്തൽ. ഒരേ മേശയിൽ നിന്ന് ഭക്ഷണം എടുക്കാൻ പോലും ഡാനിഷിനെ ടീമംഗങ്ങൾ അനുവദിച്ചിരുന്നില്ലെന്നും ശുഹൈബ് വെളിപ്പെടുത്തുന്നു.

'ഗെയിം ഓൺ ഹെ' എന്ന ക്രിക്കറ്റ് ഷോയിൽ ആണ് ശുഹൈബ് വിവാദ പരാമർശങ്ങളുമായി രംഗത്തെത്തിയത്. അനിൽ ദൽപതിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ പാക്കിസ്ഥാനെ പ്രതിനിധീകരിച്ച ഹിന്ദു താരമാണ് സ്പിന്നറായ ഡാനിഷ്. അഖ്തറിന്റെ വെളിപ്പെടുത്തൽ സത്യമാണെന്നായിരുന്നു ഡാനിഷിന്റെ പ്രതികരണം. 'ഹിന്ദുവായതിനാൽ എന്നോട് സംസാരിക്കാൻ പോലും മടിച്ചിരുന്ന താരങ്ങളുടെ പേര് ഞാൻ ഉടൻ വെളിപ്പെടുത്തും. അന്ന് എനിക്ക് അതേക്കുറിച്ച് പറയാൻ പേടിയായിരുന്നു. ഇപ്പോൾ ഞാൻ അതിന് തയാറാണ്' -ഡാനിഷ് പറഞ്ഞു.

'ഡാനിഷ് ഞങ്ങൾക്കൊപ്പം ആഹാരം കഴിക്കുമ്പോളോ അതേ മേശയിൽ നിന്ന് ഭക്ഷണം എടുക്കുമ്പോളോ അന്നത്തെ കാപ്റ്റൻ നെറ്റിചുളിച്ചിരുന്നു. കാപ്റ്റൻ എന്ന നിലയിൽ നിങ്ങളുടെ ഈ പ്രവൃത്തി നിന്ദ്യമാണെന്ന് ഞാൻ പല തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡാനിഷ് നമ്മുടെ വിജയത്തിനായി നിരവധി വിക്കറ്റുകൾ വീഴിച്ച കളിക്കാരനാണ്. അയാളോട് ഇങ്ങനെ പെരുമാറുന്നത് ശരിയല്ലെന്നും ഞാൻ പറഞ്ഞിരുന്നു'- ശുഹൈബ് വെളിപ്പെടുത്തുന്നു.

കളിയുടെ ജയത്തിന്റെ ക്രഡിറ്റ് ഡാനിഷിന് നൽകാൻ സഹതാരങ്ങൾ തയാറായിരുന്നില്ല. 2005ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസ് പാക്കിസ്ഥാൻ ജയിച്ചത് ഡാനിഷിന്റെ മികവിലാണ്. എങ്കിലും അത് അംഗീകാരിക്കാൻ ആരും തയാറാകാഞ്ഞതിനെയും താൻ വിമർശിച്ചിരുന്നു. പാക്കിസ്ഥാനിൽ ജനിച്ച ഒരു ഹിന്ദുവിന് ജന്മരാജ്യത്തിന് വേണ്ടി കളിക്കാൻ അവകാശമുണ്ട്. പാക്കിസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ കളിക്കാരുടെ പട്ടികയിൽ വസിം അക്രം, വഖാർ യൂനിസ്, ഇമ്രാൻ ഖാൻ എന്നിവർക്ക് പിന്നിലായി നാലാം സ്ഥാനത്താണ് ഡാനിഷിന്റെ സഥാനം. ഇത്തരമൊരു മികച്ച കളിക്കാരനോട് ജാതിയുടെ പേരിൽ വേർതിരിവ് കാട്ടുന്നത് തന്നെ പലപ്പോഴും ദേഷ്യം പിടിപ്പിച്ചിട്ടുണ്ടെന്നും അഖ്തർ പറഞ്ഞു.

അതേസമയം, അഖ്തറിന്റെ പരാമർശം ഏറെ ആവേശത്തോടെയാണ് സംഘ്പരിവാർ അനുയായികൾ ഏറ്റെടുത്തത്. 'ദേശീയ ക്രിക്കറ്റ് ടീമിൽ അംഗമെന്ന നല്ല നിലയിൽ എത്തിയ ഹിന്ദുക്കൾക്ക് പോലും പാക്കിസ്ഥാനിൽ മോശം പെരുമാറ്റമാണ് നേരിടേണ്ടി വരുന്നത്. അപ്പോൾ പാവപ്പെട്ട ഹിന്ദുക്കളുടെ അവസ്ഥ എന്താണെന്ന് ആലോചിച്ച് നോക്കൂ. പാക്കിസ്ഥാന്റെ ഹിന്ദു വിരോധം പുറത്തെത്തിച്ചതിന് ശുഹൈബ് അക്തറിന് നന്ദി' -അമിത് കുമാർ സിന്ധി ട്വിറ്ററിൽ കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP