Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനുമായി ഇന്ത്യ ക്രിക്കറ്റ് പരമ്പര കളിക്കില്ല; സൈനികരുടെ ജീവനേക്കാൾ വലുതല്ല ക്രിക്കറ്റെന്നും അനുരാഗ് ഠാക്കൂർ; പരാമർശം ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ

പാക്കിസ്ഥാനുമായി ഇന്ത്യ ക്രിക്കറ്റ് പരമ്പര കളിക്കില്ല; സൈനികരുടെ ജീവനേക്കാൾ വലുതല്ല ക്രിക്കറ്റെന്നും അനുരാഗ് ഠാക്കൂർ; പരാമർശം ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ

മുംബൈ:  ഇന്ത്യൻ സൈനികരുടെ ജീവനേക്കാൾ വലുതല്ല ക്രിക്കറ്റെന്ന് ബിജെപി എംപിയും ബിസിസിഐ അധ്യക്ഷനുമായ അനുരാഗ് ഠാക്കൂർ. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര കളിക്കില്ല. ഈ വർഷം പാക്കിസ്ഥാനുമായി ക്രിക്കറ്റ് മൽസരം ഷെഡ്യൂൾ ചെയ്തിട്ടില്ല. ഇനി ഷെഡ്യൂൾ ചെയ്താലും മൽസരത്തിന് ഇന്ത്യ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ നിർവാഹക സമിതിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

പാക്കിസ്ഥാന്റെ ഭീകരമുഖം ലോകത്തിനു മുന്നിൽ തുറന്നു കാണിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിൽ ഒരു പരിധിവരെ വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ലോകരാജ്യങ്ങൾക്കു മുന്നിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനും ഇന്ത്യയ്ക്കു സാധിച്ചുവെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. ഉറിയിലെ സൈനി കേന്ദ്രത്തിൽ ഭീകരാക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് അനുരാഗ്ഠാക്കൂറിന്റെ പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP