Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യ - പാക് ക്രിക്കറ്റ് പരമ്പരകൾ പുനരാരംഭിക്കുന്നു; ആദ്യ പരമ്പരയുടെ തുടക്കം നിഷ്പക്ഷ വേദിയായ ഷാർജയിൽ

ഇന്ത്യ - പാക് ക്രിക്കറ്റ് പരമ്പരകൾ പുനരാരംഭിക്കുന്നു; ആദ്യ പരമ്പരയുടെ തുടക്കം നിഷ്പക്ഷ വേദിയായ ഷാർജയിൽ

ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകൾ വീണ്ടും പുനരാരംഭിക്കാൻ തീരുമാനം. പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും ക്രിക്കറ്റ് ബോർഡുകൾ തമ്മിൽ നടത്തിയ ചർച്ചക്ക ശേഷമാണ് പരമ്പര പുനരാരംഭിക്കാൻ തീരുമാനം കൈക്കൊണ്ടത്. ആദ്യഘട്ടത്തിൽ നിഷ്പക്ഷ വേദിയിൽ വച്ച് ഏറ്റുമുട്ടാനാണ് തീരുമാനം എടുത്തിരിക്കുന്നത്. അഞ്ച് ഏകദിനം, മൂന്ന് ടെസ്റ്റ്, രണ്ട് ട്വന്റി ട്വന്റി പരമ്പരകൾക്കാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിൽ എത്തിയിരിക്കുന്നത്. ഡിസംബറിൽ ആദ്യ പരമ്പര യുഎഇയിൽ വച്ച് പരമ്പന നടത്താനാണ് ധാരണ. എട്ടുവർഷങ്ങൾക്കുള്ളിലായിരിക്കും അഞ്ച് ഏകദിന പരമ്പരകൾ നടക്കുക.

മൂന്നു വർഷത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകദിന പരമ്പര നടക്കുന്നത്. 2012 ഡിസംബറിൽ നടന്ന അവസാന ഏകദിന പരമ്പരയിൽ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ച് പാക്കിസ്ഥാൻ പരമ്പര നേടിയിരുന്നു. 2007 നവംബറിലായിരുന്നു അവസാന ടെസ്റ്റ്. മൂന്നു ടെസ്റ്റുകളുടെ പരമ്പരയിൽ ഒരെണ്ണം ഇന്ത്യ നേടി. രണ്ടെണ്ണം സമനിലയിൽ അവസാനിച്ചു.

വരുന്ന എട്ടുവർഷത്തിനിടയിൽ അഞ്ച് ഏകദിന പരമ്പര കൂടാതെ മൂന്നു ടെസ്റ്റ് പരമ്പരകളും ഇരു രാജ്യങ്ങളും തമ്മിലുണ്ടാകും. ഇവയുടെ വേദികൾ സമയാസമയം നിശ്ചയിക്കും. ഇരു രാജ്യങ്ങളുടെയും അനുമതി ലഭിച്ചശേഷമായിരിക്കും സമയക്രമവും വേദികളും തീരുമാനിക്കുക.

ഇതുവരെ അറുപത് ടെസ്റ്റുകളാണ് ഇരു രാജ്യങ്ങളും കളിച്ചിരിക്കുന്നത്. അവയിൽ 12 എണ്ണം പാക്കിസ്ഥാൻ ജയിച്ചു. ഒമ്പതെണ്ണത്തിലാണ് ഇന്ത്യക്കു ജയിക്കാനായത്. 38 എണ്ണം സമനിലയിൽ അവസാനിച്ചു. 127 ഏകദിനങ്ങളിൽ 72 എണ്ണം പാക്കിസ്ഥാനും 51 എണ്ണം ഇന്ത്യയും ജയിച്ചു. 4 എണ്ണം സമനിലയായി പ്രഖ്യാപിച്ചു. ട്വന്റി ട്വന്റികളിൽ ആറിൽ ഒന്നിൽ മാത്രമാണ് പാക്കിസ്ഥാൻ ജയിച്ചത്. നാലിലും ഇന്ത്യക്കായിരുന്നു ജയം. ഒരെണ്ണം സമനിലയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP