Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പൊള്ളാർഡ്

ജമൈക്ക: ലോകകപ്പിനുള്ള വെസ്റ്റിൻഡീസ് ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരേ ഓൾ റൗണ്ടർ കിരോൺ പൊള്ളാർഡ് രംഗത്ത്. വിൻഡീസ് മുഖ്യ സെലക്ടർ ക്ലൈവ് ലോയ്ഡിനെതിരേ ട്വിറ്ററിലാണ് പൊള്ളാർഡിന്റെ പ്രതികരണം. പൊള്ളാർഡിനെയും ഡ്വെയ്ൻ ബ്രാവോയെയും ഒഴിവാക്കി ടീം പ്രഖ്യാപിച്ചത് പരിഹാസ്യമാണെന്ന് ക്രിസ് ഗെയ്ൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊള്ളാർഡും രംഗത്തുവന്നത്. തങ്ങൾക്ക് പിന്തുണ നൽകിയ ഗെയ്‌ലിന് പൊള്ളാർഡ് ട്വിറ്ററിൽ നന്ദിയും അറിയിച്ചു.

കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിനിടെ വേതന തർക്കം ഉന്നയിച്ച് വിൻഡീസ് ടീം പരമ്പര പാതിയിൽ ഉപേക്ഷിച്ച് മടങ്ങിയിരുന്നു. ഇതിന് നേതൃത്വം കൊടുത്തത് നായകൻ ബ്രാവോയും പൊള്ളാർഡുമാണെന്ന കാരണത്താലാണ് ഇരുവരെയും ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയത്. ബ്രാവോയ്ക്ക് പകരം ഫാസ്റ്റ് ബൗളർ ജേസൺ ഹോൾഡറിനെയാണ് ടീം ക്യാപ്റ്റനായി സെലക്ടർമാർ തെരഞ്ഞെടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP