Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചാമ്പ്യൻസ് ലീഗ് ട്വന്റി ട്വന്റിയിൽ പൊള്ളാർഡ് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാകും; കരീബിയൻ താരം ചുമതലയേറ്റത് രോഹിത് ശർമയ്ക്ക് പരിക്കേറ്റതിനാൽ

ചാമ്പ്യൻസ് ലീഗ് ട്വന്റി ട്വന്റിയിൽ പൊള്ളാർഡ് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാകും; കരീബിയൻ താരം ചുമതലയേറ്റത് രോഹിത് ശർമയ്ക്ക് പരിക്കേറ്റതിനാൽ

മുംബൈ: ചാമ്പ്യൻസ് ലീഗ് ട്വന്റി 20യിൽ മുംബൈ ഇന്ത്യൻസിനെ വെസ്റ്റ് ഇൻഡീസ് താരം കീറൺ പൊള്ളാർഡ് നയിക്കും. പരിക്കേറ്റ രോഹിത് ശർമയ്ക്ക് പകരമാണ് പൊള്ളാർഡ് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാകുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെയാണ് രോഹിത് ശർമയ്ക്ക് പരിക്കേറ്റത്. വിരലിലെ പരിക്കിനെ തുടർന്ന് രോഹിത് ബാക്കി മത്സരങ്ങൾ കളിച്ചിരുന്നില്ല.

2010 മുതൽ മുംബൈ ഇന്ത്യൻസിന്റെ താരമാണ് പൊള്ളാർഡ്. ഇക്കൊല്ലത്തെ കരീബിയൻ പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ ബാർബഡോസ് ട്രിഡെന്റ്‌സിന്റെ ക്യാപ്റ്റനായിരുന്നു പൊള്ളാർഡ്.

നിലവിലെ ചാമ്പ്യന്മാരാണ് മുംബൈ ഇന്ത്യൻസ്. എന്നാൽ ഐപിഎല്ലിൽ നാലാം സ്ഥാനത്തായ മുംബൈക്ക് യോഗ്യതാ റൗണ്ട് കളിച്ചുവേണം അവസാനഘട്ടത്തിലെത്താൻ. ശനിയാഴ്ച പാക്കിസ്ഥാൻ ടീമായ ലാഹോർ ലയൺസിനെതിരെയാണ് യോഗ്യതാ റൗണ്ടിൽ മുംബൈയുടെ ആദ്യത്തെ കളി. ലങ്കയിൽ നിന്നുള്ള സതേൺ ലയൺസ്, ന്യൂസിലൻഡ് ടീമായ നോർതേൺ നൈറ്റ്‌സ് എന്നിവരാണ് യോഗ്യതാ റൗണ്ടിലെ മറ്റ് ടീമുകൾ.

കഴിഞ്ഞ ദിവസം മുംബൈ കോച്ച് ജോൺ റൈറ്റാണ് രോഹിത് ചാമ്പ്യൻസ് ലീഗിന് ഉണ്ടാകില്ല എന്ന് അറിയിച്ചത്. രോഹിത് ശർമയ്ക്ക് കളിക്കാൻ പറ്റാതാകുന്നതോടെ ബാറ്റിങ് നിരയുടെ ഉത്തരവാദിത്തം പൊള്ളാർഡ്, ഹസി, സിമ്മൺസ്, ആൻഡേഴ്‌സൺ എന്നീ വിദേശ താരങ്ങളുടെ തലയിലാകും. അമ്പാട്ടി റായിഡു, ആദിത്യ താരെ എന്നിവർ മാത്രമാണ് മുംബൈ നിരയിലെ പേരെടുത്ത് പറയാനുള്ള ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ. സീനിയർ താരങ്ങളായ ഹർഭജൻ സിങ്, ലസിത് മലിംഗ എന്നിവരുടെ പ്രകടനങ്ങളും മുംബൈ നിരയിൽ നിർണായകമാകും. സച്ചിനും കുംബ്ലെയും പോലുള്ള ഇതിഹാസ താരങ്ങളും ടീമിന്റെ ഉപദേഷ്ടാക്കളായി ഒപ്പമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP