Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുതിർന്ന താരങ്ങൾക്കു വിശ്രമം; സിംബാബ്‌വെയിലേക്കു രണ്ടാം നിര ടീം; അജിൻക്യ രഹാനെ ക്യാപ്റ്റൻ; നാലുകൊല്ലത്തിനുശേഷം ഹർഭജൻ ഏകദിന ടീമിൽ

മുതിർന്ന താരങ്ങൾക്കു വിശ്രമം; സിംബാബ്‌വെയിലേക്കു രണ്ടാം നിര ടീം; അജിൻക്യ രഹാനെ ക്യാപ്റ്റൻ; നാലുകൊല്ലത്തിനുശേഷം ഹർഭജൻ ഏകദിന ടീമിൽ

മുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ മുംബൈ ബാറ്റ്‌സ്മാൻ അജിൻക്യ രഹാനെ നയിക്കും. മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിച്ചാണ് സെലക്ടർമാർ രഹാനെയെ നായകപദവി ഏൽപ്പിച്ചത്.

നാലുവർഷത്തിനുശേഷം ഹർഭജൻ സിങ് ഏകദിന ടീമിലേക്കു മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും സിംബാബ്‌വെ പര്യടനത്തിനുണ്ട്. എം എസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ, സുരേഷ് റെയ്‌ന, ആർ അശ്വിൻ, ശിഖർ ധവാൻ, ഉമേഷ് യാദവ് എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തിൽ അവസാന രണ്ടു ഏകദിനങ്ങളിൽ അജിൻക്യ രഹാനെയെ കളിക്കാത്ത എം എസ് ധോണിയുടെ നടപട ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മികച്ച ഫോമിൽ കളിച്ചിരുന്ന രഹാനെയെ എന്തിനാണ് ഒഴിവാക്കിയതെന്നായിരുന്നു ചോദ്യം.

അതേസമയം, ധോണിയെ പരോക്ഷമായി വിമർശിച്ചു വാർത്താസമ്മേളനം നടത്തിയ വിരാട് കോഹ്‌ലിക്കുള്ള മറുപടിയാണ് സെലക്ടർമാർ അജിൻക്യ രഹാനെയിലൂടെ നൽകിയതെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

നാലുവർഷത്തിനു ശേഷം ഓഫ് സ്പിന്നർ ഹർഭജൻ സിങ് ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തുകയാണ് സിംബാബ്‌വെ പര്യടനത്തിലൂടെ. കഴിഞ്ഞ ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെ വിജയത്തിലെത്തിക്കുന്നതിൽ ഹർഭജൻ സിങ് നിർണായക പങ്കുവഹിച്ചിരുന്നു. ഇതിനു പിന്നാലെ ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിനുള്ള ടീമിൽ ഹർഭജനെ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനും ഹർഭജനു കഴിഞ്ഞിരുന്നു.

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീം: അജിൻക്യ രഹാനെ (ക്യാപ്റ്റൻ), മുരളി വിജയ്, അമ്പാട്ടി റായ്ഡു, മനോജ് തിവാരി, കേദാർ ജാദവ്, റോബിൻ ഉത്തപ്പ, മനീഷ് പാണ്ഡെ, ഹർഭജൻ സിങ്, അക്ഷർ പട്ടേൽ, കരൺ ശർമ, ധവാൽ കുൽക്കർണി, സ്റ്റ്യുവർട്ട് ബിന്നി, ഭുവനേശ്വർ കുമാർ, മോഹിത് ശർമ, സന്ദീപ് ശർമ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP