Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങൾ എതിരാളികൾ അല്ല അതിഥികളാണ്; അഫ്ഗാൻ ടീമിനെ വിജയാഘോഷത്തിൽ ക്ഷണിച്ച നായകൻ രഹാനെ; സമാനതകളില്ലാത്ത പ്രവർത്തിക്ക് ഇന്ത്യക്ക് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ആദരവ്; തോൽവി മറന്ന് അഫ്ഗാനും

നിങ്ങൾ എതിരാളികൾ അല്ല അതിഥികളാണ്; അഫ്ഗാൻ ടീമിനെ വിജയാഘോഷത്തിൽ ക്ഷണിച്ച നായകൻ രഹാനെ; സമാനതകളില്ലാത്ത പ്രവർത്തിക്ക് ഇന്ത്യക്ക് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ആദരവ്; തോൽവി മറന്ന് അഫ്ഗാനും

ഇന്ത്യൻ ടീമിനും രാജ്യത്തിനും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ആദരം. തങ്ങളുടെ അരങ്ങേറ്റ ടെസ്റ്റിന് ഇറങ്ങിയ അഫ്ഗാനിസ്ഥാനെ അഞ്ച് ദിവസം തികച്ച് കളിക്കാൻ പോലും അനുവദിക്കാതെ രണ്ടാം ദിനം തന്നെ തകർത്താണ് ഇന്ത്യ സ്വാഗതം ചെയ്തത്.

പക്ഷെ കളിക്ക് ശേഷം നടന്ന സംഭവങ്ങൾ ക്രിക്കറ്റിൽ സ്പോർട്സ്മാൻഷിപ്പ് എന്നത് എത്ര സുന്ദരമാണെന്ന് കാണിച്ചു തരുന്നതായിരുന്നു. അതിലുപരി അജിൻക്യ രഹാനെ എന്ന നായകൻ എതിരാളികളെ ബഹുമാനിക്കുന്നത് എങ്ങനെയെന്നും ലോകത്തിന് കാണിച്ച് കൊടുത്തു. ഒരു പക്ഷേ കളിയെക്കാൾ ഉപരി സന്തോഷം നൽകുന്ന കാഴ്ചയായിരുന്നു മത്സര
ശേഷം ടീം ഇന്ത്യ നൽകിയത്.

 

മത്സരശേഷം അവാർഡ്ദാന ചടങ്ങിൽ ട്രോഫിയുമായി പോസ്സ് ചെയ്യുമ്പോൾ ഇന്ത്യയുടെ താത്കാലിക നായകൻ അജിക്യ രഹാനെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങളേയും ഓഫീഷ്യൽസിനേയും തങ്ങളോടൊപ്പം ഫോട്ടോ എടുക്കാൻ ക്ഷണിക്കുകയായിരുന്നു.

ഇന്ത്യൻ ടീമംഗങ്ങളുടെ സ്പോർട്സ്മാൻഷിപ്പ് ക്രിക്കറ്റ് ലോകത്ത് ഇതിനകം ചർച്ചയായിക്കഴിഞ്ഞു. അഫ്ഗാൻ നായകനെയും താരങ്ങളേയും കൈകൊടുത്ത് സ്വീകരിക്കുന്ന രഹാനെ കയ്യടി നേടുകയാണ്. ഇരുടീമുകളും ചേർന്നാണ് ഇന്ത്യയുടെ വിജയം ആഘോഷിച്ചത്. തങ്ങളുടെ ആദ്യ ടെസ്റ്റ് പരാജയപ്പെട്ട അഫ്ഗാനെ അങ്ങനെ വിഷമത്തോടെ വിടാൻ തയ്യാറായിരുന്നില്ല രഹാനെ. ചരിത്ര ടെസ്റ്റിൽ ഇന്നിങ്‌സിനും 262 റൺസിനുമായിരുന്നു ഇന്ത്യയുടെ ജയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP