Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴ രസംകൊല്ലിയായി; ഒരു പന്തു പോലും ഏറിയാതെ കേപ്ടൗൺ ടെസ്റ്റിന്റെ മൂന്നാം നാൾ കളി ഉപേക്ഷിച്ചു

മഴ രസംകൊല്ലിയായി; ഒരു പന്തു പോലും ഏറിയാതെ കേപ്ടൗൺ ടെസ്റ്റിന്റെ മൂന്നാം നാൾ കളി ഉപേക്ഷിച്ചു

മറുനാടൻ മലയാളി ഡസ്‌ക്

കേപ്ടൗൺ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം കളി ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്ന് ഒരു പന്തുപോലും എറിയാതെയാണ് മൂന്നാം ദിനം ഉപേക്ഷിക്കുന്നത്. ചായയ്ക്കുശേഷം അമ്പയർമാർ പിച്ച് പരിശോധിച്ച് കളി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. നാലാം ദിനം രാവിലെ പത്തരയ്ക്ക് കളി പുനഃരാരംഭിക്കും. മൂന്നാം ദിവസത്തെ കളി ഉപേക്ഷിച്ചതിനാൽ നാലാം ദിവസം 98 ഓവറാണ് കളി നിശ്ചയിച്ചിട്ടുള്ളത്.

രണ്ടുവിക്കറ്റിന് 65 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. നിലവിൽ എട്ടു വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് 142 റണ്‌സ് ലീഡുണ്ട്. നൈറ്റ് വാച്ച്മാൻ കാഗിസോ റബാഡ (2) ഹാഷിം അംല (4) എന്നിവർ ക്രീസിൽ തുടരുന്നു. എയ്ഡൻ മാർക്രം (34), ഡീൻ എൽഗർ (25) എന്നിവരാണ് രണ്ടാം ഇന്നിങ്‌സിൽ പുറത്തായ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാന്മാർ.

ആദ്യ ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്ക 286 റൺ്‌സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 209 റൺ്‌സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. കൂട്ടത്തകർച്ച നേരിട്ട ഇന്ത്യയെ ഹാർദിക് പാണ്ഡ്യ-ഭുവനേശ്വർ കുമാർ കൂട്ടുകെട്ട് എട്ടാം വിക്കറ്റിൽ 99 റണ്‌സ് കൂട്ടിച്ചേർത്തു കരകയറ്റുകയായിരുന്നു. പാണ്ഡ്യ 93 റൺസ് നേടി പുറത്തായി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP