Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രഞ്ജി ട്രോഫിയിൽ ബംഗാളിനെ വിറപ്പിച്ച് കേരളം; മുൻ ചാമ്പ്യന്മാരെ എറിഞ്ഞിട്ടത് 147 റൺസിന്; ബേസിൽ തമ്പിക്ക് നാല് വിക്കറ്റ് എംഡി നിധീഷിന് മൂന്ന് വിക്കറ്റ്; ഒന്നാം ദിനം കേരളത്തിന് ഒരു വിക്കറ്റ് നഷ്ടം

രഞ്ജി ട്രോഫിയിൽ ബംഗാളിനെ വിറപ്പിച്ച് കേരളം; മുൻ ചാമ്പ്യന്മാരെ എറിഞ്ഞിട്ടത് 147 റൺസിന്; ബേസിൽ തമ്പിക്ക് നാല് വിക്കറ്റ് എംഡി നിധീഷിന് മൂന്ന് വിക്കറ്റ്; ഒന്നാം ദിനം കേരളത്തിന് ഒരു വിക്കറ്റ് നഷ്ടം

സ്പോർട്സ് ഡെസ്‌ക്

കൊൽക്കത്ത: രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ ബംഗാൾ ആദ്യ ഇന്നിങ്‌സിൽ 147 റൺസിന് പുറത്തായി.ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ്. അരുൺ കാർത്തിക്കിന്റെ (1) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. മുഹമ്മദ് ഷമി കാർത്തിക്കിനെ വിക്കറ്റിന് മുന്നിൽ കുടുക്കി. 14 വീതം റൺസുമായി ജലജ് സക്സേനയും രോഹൻ പ്രേമുമാണ് ക്രീസിൽ.ടോസ് നേടിയ കേരളം ബംഗാളിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

നാലു വിക്കറ്റ് വീഴ്‌ത്തിയ ബേസിൽ തമ്പിയും മൂന്നു വിക്കറ്റെടുത്ത എം.ഡി നിധീഷുമാണ് ബംഗാളിനെ എറിഞ്ഞിട്ടത്. സന്ദീപ് വാര്യർ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്‌ത്തി. അർധ സെഞ്ചുറി നേടിയ (53) അനുസ്തൂപ് മജൂംദാറും 40 റൺസെടുത്ത അഭിഷേക് കുമാർ രാമനും മാത്രമാണ് ബംഗാൾ ബാറ്റിങ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത്. അഞ്ചു ബംഗാൾ ബാറ്റ്സ്മാന്മാർ പൂജ്യത്തിനു പുറത്തായി. മുൻ ഇന്ത്യൻ താരവും ബംഗാൾ നായകനുമായ മനോജ് തിവാരിക്ക് വെറും 22 റൺസ് മാത്രമാണ് എടുക്കാൻ കഴിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP