Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവസാന നിമിഷം വരെ പൊരുതി! ഒടുവിൽ കേരളം കീഴടങ്ങി ; ഉജ്ജ്വല തിരിച്ചു വരവുകൾ കണ്ട മത്സരത്തിൽ മധ്യപ്രദേശിന്റെ വിജയം അഞ്ച് വിക്കറ്റിന്; കേരളത്തിന് കരുത്തേകിയത് വിഷ്ണുവിനോദിന്റെ തകർപ്പൻ സെഞ്ച്വറി

അവസാന നിമിഷം വരെ പൊരുതി! ഒടുവിൽ കേരളം കീഴടങ്ങി ; ഉജ്ജ്വല തിരിച്ചു വരവുകൾ കണ്ട മത്സരത്തിൽ മധ്യപ്രദേശിന്റെ വിജയം അഞ്ച് വിക്കറ്റിന്; കേരളത്തിന് കരുത്തേകിയത് വിഷ്ണുവിനോദിന്റെ തകർപ്പൻ സെഞ്ച്വറി

സ്പോർട്സ് ഡെസ്‌ക്‌

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ അവസാന നിമിഷം വരെ പോരാടിയ കേരളം ഒടുവിൽ മധ്യപ്രദേശിന് മുന്നിൽ കീഴടങ്ങി. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ മധ്യപ്രദേശിന് അഞ്ച് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്സിൽ 191 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച മധ്യപ്രദേശ് 62 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ജയത്തിലെത്തി. 77 റൺസെടുത്ത രജതും 48 റൺസെടുത്ത് പുറത്താകാതെ നിന്ന ശുഭവുമാണ് മധ്യപ്രദേശിന് ജയം സമ്മാനിച്ചത്. സ്‌കോർ: കേരളം- 63, 455. മധ്യപ്രദേശ്- 328, 194/5.

ആദ്യ ഇന്നിംഗിസിൽ സമ്പൂർണ പരാജയമായിരുന്ന കേരളം രണ്ടാം ഇന്നിംഗിസിലും അതേപടി തകരുകയായിരുന്നു എന്നാൽ ക്യാപ്റ്റൻ സച്ചിൻ ബേബിയും വിഷ്ണുവിനോദും ചേർന്ന് സഖ്യം ഇന്നിങ്‌സ് തോൽവി വഴങ്ങേണ്ട കേരളത്തെ തിരിച്ചുകൊണ്ടുവരികയായിരുന്നു. 211 പന്തിൽ 14 ബൗണ്ടറിയും മൂന്നു സിക്സും സഹിതമാണ് സച്ചിൻ ബേബി 143 റൺസെടുത്തിരുന്നത്. ഏഴാം വിക്കറ്റിൽ സച്ചിൻ ബേബിവിഷ്ണു വിനോദ് സഖ്യം കൂട്ടിച്ചേർത്ത 199 റൺസ് കൂട്ടുകെട്ടാണ് മൽസരത്തിൽ കേരളത്തിന്റെ സാധ്യതകൾ നിലനിർത്തിയത്. അഞ്ചാം വിക്കറ്റിൽ സച്ചിൻ ബേബി- വി.എ. ജഗദീഷ് സഖ്യം കൂട്ടിച്ചേർത്ത 72 റൺസ് കേരളത്തിന്റെ തിരിച്ചുവരവിന് അടിത്തറയിട്ടു. 57 റൺസടിച്ച് ബേസിൽ തമ്പിയും കാര്യമായ സംഭാവന നൽകി.

മധ്യപ്രദേശിന്റെ രണ്ടാം ഇന്നിങ്‌സിൽ ഓപ്പണർമാരായ മൊഹ്നിഷ് മിശ്ര (12), ആര്യമാൻ വിക്രം ബിർല (23) എന്നിവരുടെ വിക്കറ്റുകൾ സന്ദർശകർക്ക് തുടക്കത്തിലെ നഷ്ടമായിരുന്നു. എന്നാൽ മൂന്നാം വികറ്റിൽ രജത് മധ്യപ്രദേശിനെ വിക്കറ്റ് വീഴ്‌ച്ചയിൽ നിന്ന് തടഞ്ഞുനിർത്തി. ഇടയ്ക്ക് യാഷും(19) ഓജയും(4) വേഗം പുറത്തായതോടെ കേരളം പ്രതീക്ഷ തിരിച്ചുപിടിച്ചു. എന്നാൽ പുറത്താകാതെ 11 റൺസെടുത്ത സരൺഷിനെ കൂട്ടുപിടിച്ച് ശുഭം സന്ദർശകരെ ജയിപ്പിക്കുകയായിരുന്നു. കേരളത്തിനായി അക്ഷയ് ചന്ദ്രൻ രണ്ടും സക്സേനയും അക്ഷയ് കെ.സിയും ഓരോ വിക്കറ്റുകളും വീഴ്‌ത്തി.

നേരത്തെ, രണ്ടാം ഇന്നിങ്സിൽ കേരളം 455 റൺസിന് എല്ലാവരും പുറത്തായി. 193 റൺസുമായി വിഷ്ണു വിനോദ് പുറത്താവാതെ നിന്നു. ബേസിൽ തമ്പി 57 റൺസ് നേടി. 282 പന്തിൽ ഒരു സിക്സിന്റേയും 23 ഫോറിന്റേയും സഹായത്തോടെയാണ് വിഷ്ണു വിനോദ് 193 റൺസെടുത്തത്. 107 പന്തിൽ രണ്ട് സിക്സിന്റേയും എട്ട് ഫോറിന്റെയും സഹായത്തോടെയാണ് ബേസിൽ അർധ സെഞ്ചുറി നേടിയത്. ഒമ്പതാം വിക്കറ്റിൽ 131 റൺസാണ് ബേസിൽ തമ്പി- വിഷ്ണു വിനോദ് സഖ്യം കൂട്ടിച്ചേർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP