Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഴിച്ചുപണി; ടീം ഡയറക്ടറായി രവി ശാസ്ത്രിയെ നിയമിച്ചു; ബൗളിങ്-ഫീൽഡിങ് കോച്ചുമാരുടെ സ്ഥാനം തെറിച്ചു

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഴിച്ചുപണി; ടീം ഡയറക്ടറായി രവി ശാസ്ത്രിയെ നിയമിച്ചു; ബൗളിങ്-ഫീൽഡിങ് കോച്ചുമാരുടെ സ്ഥാനം തെറിച്ചു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വരാനിരിക്കുന്ന വൻ അഴിച്ചുപണിയുടെ മുന്നോടിയായി രവിശാസ്ത്രിയെ ടീം ഡയറക്ടറായി നിയമിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലേക്കാണ് നിയമനം. ഭരത് അരുണിനെയും സഞ്ജയ് ബംഗാറിനെയും അസിസ്റ്റന്റ് കോച്ചുമാരായി നിയമിച്ചു. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരിലാണ് അഴിച്ചുപണി. 25ന് ബ്രിസ്റ്റളിലാണ് ആദ്യ ഏകദിനം.

ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തെ തുടർന്നാണ് ടീം മാനേജ്‌മെന്റിൽ മാറ്റം വരുത്തിയത്. ഫീൽഡിങ് കോച്ചായി ആർ ശ്രീധറെയും നിയമിച്ചു.

അഴിച്ചുപണിയുടെ ഭാഗമായി ജോ ഡൗസിന്റെ ബൗളിങ് കോച്ച് സ്ഥാനവും ട്രവർ പെന്നിയുടെ ഫീൽഡിങ് കോച്ച് സ്ഥാനവും തെറിച്ചു. ഇവർക്ക് മത്സരങ്ങളിൽ നിന്ന് ഇടവേള നൽകുന്നുവെന്നാണ് ബിസിസിഐയുടെ വാദം. അതേസമയം, ഡങ്കൻ ഫ്‌ളച്ചറെ പ്രധാന കോച്ചായി നിലനിർത്തിയിട്ടുണ്ട്.

അഞ്ചുമത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ തോൽവി ദാരുണമായിരുന്നു. 3-1 നാണ് ഇന്ത്യ തോറ്റത്. രണ്ടു മത്സരങ്ങളിൽ ഇന്നിങ്‌സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മുൻ താരങ്ങളുൾപ്പെടെ ഇന്ത്യയുടെ തോൽവിയിൽ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതേതുടർന്നാണ് ടീം മാനേജ്‌മെന്റിൽ മാറ്റം വരുത്താൻ ബിസിസിഐ തീരുമാനിച്ചത്. ധോണിയുടെ ക്യാപ്റ്റൻ സ്ഥാനത്തിനായും മുറവിളി ഉയർന്നിട്ടുണ്ടെങ്കിലും പകരം വയ്ക്കാനൊരു പേരില്ലെന്ന വസ്തുതയ്യാണ് ബിസിസിഐയെ അലട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP