Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബംഗ്ലാദേശിലും രവി ശാസ്ത്രി തന്നെ പരിശീലിപ്പിക്കും; ചുമതല ഏൽപ്പിക്കുന്നത് താൽക്കാലികമായി; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായി ദ്രാവിഡും ഗാംഗുലിയും പരിഗണനയിൽ; തീരുമാനം എടുക്കാൻ കഴിയാതെ ബിസിസിഐ

ന്യൂഡൽഹി: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ ഇടക്കാല കോച്ചായി മുൻ ക്യാപ്ടൻ രവിശാസ്ത്രിയെ നിയമിച്ചു.

പുതിയ കോച്ചിനെ ഇതുവരെ നിയമിക്കാത്ത സാഹചര്യത്തിലാണ് ഓസ്‌ട്രേലിയൻ പര്യടനത്തിലും ലോകകപ്പിലും ടീമിന്റെ ഡയറക്ടറായി സേവനം അനുഷ്ഠിച്ച ശാസ്ത്രിയെ നിയമിച്ചത്. ഇതോടെ സ്ഥിരം കോച്ചിനെ നിശ്ചയിക്കാൻ ബിസിസിഐയ്ക്ക് ആയില്ലെന്ന് വ്യക്തമായി. രാഹുൽ ദ്രാവിഡോ സൗരവ് ഗാംഗുലിയോ സ്ഥിരം കോച്ചായെത്തുമെന്നാണ് സൂചന.

മുൻ താരങ്ങളായ സഞ്ജയ് ബംഗാർ ടീമിന്റെ ബാറ്റിങ് കോച്ചും ഭരത് അരുൺ ബൗളിങ് കോച്ചുമാവും. ജൂൺ അഞ്ചിന് പര്യടനത്തിനായി രവിശാസ്ത്രിയും ടീമംഗങ്ങളും ബംഗ്ലാദേശിലേക്ക് പോവും. മൂന്ന് ഏകദിനങ്ങളും ഒരു ടെസ്റ്റ് മൽസരവുമാണ് പര്യടനത്തിലുള്ളത്. 2007ൽ ഗ്രേഗ് ചാപ്പൽ രാജി വച്ചതിനെ തുടർന്ന് ബംഗ്‌ളാദേശ് പര്യടനത്തിനുള്ള ടീമിനൊപ്പവും രവി ശാസ്ത്രി ഉണ്ടായിരുന്നു. ആർ.ശ്രീധറിനെ ഫീൽഡിങ് കോച്ചായി തുടരും. ബിശ്വരൂപ് ഡേ ആണ് ടീമിന്റെ അഡ്‌മിനിസ്‌ട്രേറ്റീവ് മാനേജർ. ഇംഗ്‌ളണ്ടിനെതിരായ ഏകദിന പരമ്പര മുതൽ ബംഗാറും ശ്രീധറും ഇന്ത്യൻ ടീമിനൊപ്പമുണ്ട്.

ഇന്ത്യാക്കാരൻ തന്നെയാകും ടീമിന്റെ മുഖ്യ പരിശീലകനായി എത്തുകയെന്നാണ് സൂചന. ദ്രാവിഡോ ഗാംഗുലിയോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല. ഗാംഗുലിയേയും സച്ചിനേയും ലക്ഷ്മണിനേയും ടീമിന്റെ ഉപദേശകരായി നിയോഗിച്ചിരുന്നു. ദ്രാവിഡിന് പദവികളൊന്നും നൽകിയതുമില്ല. ഇതോടെ ദ്രാവിഡിനെ കോച്ചാക്കുമെന്നും അഭ്യൂഹമുണ്ടായി. എന്നാൽ ഉപദേശക സമിതിയുടെ പ്രവർത്തനം വിലയിരുത്തിയ ശേഷം കോച്ചിനെ തീരുമാനിക്കാനാണ് ബിസിസിഐയുടെ നീക്കം.

രവി ശാസ്ത്രിയെ തന്നെ സ്ഥിരം കോച്ചാക്കണമെന്ന അഭിപ്രായവും ഉണ്ട്. എന്നാൽ കമന്ററീ ജോലികൾ ഉള്ളതിനാൽ ദീർഘകാലത്തേക്ക് കോച്ചിന്റെ സ്ഥാനം ഏറ്റെടുക്കാൻ ശാസ്ത്രി തയ്യാറല്ല. ഈ സാഹചര്യത്തിൽ ദ്രാവിഡോ ഗാംഗുലിയോ സ്ഥിരം കോച്ചായി ബംഗ്ലാദേശ് പര്യടനത്തിന് ശേഷമെത്തുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP