Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഞ്ചാബിലെ രാജാക്കന്മാരെ ഇനിമുതൽ അശ്വിൻ നയിക്കും; അശ്വിന്റെ നായകത്വത്തിൽ കളിക്കാൻ കാത്തിരിക്കുകയാണെന്ന് സഹ താരങ്ങൾ; ഇനി യുവരാജിനും ഗെയിലിനുമെല്ലാം തല അശ്വിൻ തന്നെ

പഞ്ചാബിലെ രാജാക്കന്മാരെ ഇനിമുതൽ അശ്വിൻ നയിക്കും; അശ്വിന്റെ നായകത്വത്തിൽ കളിക്കാൻ കാത്തിരിക്കുകയാണെന്ന് സഹ താരങ്ങൾ; ഇനി യുവരാജിനും ഗെയിലിനുമെല്ലാം തല അശ്വിൻ തന്നെ

മുംബൈ: ഐ പി എല്ലിൽ തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് പ്രീതി സിന്റയുടെ കിങ്‌സ് ഇലവൻ പഞ്ചാബ്. ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിനാണ് പഞ്ചാബിനെ നയിക്കാൻ എത്തുന്നത്.

യുവരാജ് ക്യാപ്റ്റനാകും എന്നുള്ള താരത്തിലുള്ള വാർത്തകൾ വരുന്നതിനിടയിലാണ് അശ്വിനെ ക്യാപ്റ്റനായി പഞ്ചാബ് തിരഞ്ഞെടുത്തത്. ഐപിഎൽ താരലേലത്തിൽ 7.6 കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കിയ താരമാണ് അശ്വിൻ.

കഴിഞ്ഞ സീസണുകളിൽ എംഎസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പർ കിങ്‌സിന്റെ പ്രധാന താരമായിരുന്ന അശ്വിനെ കനത്ത വില പേശലിലാണ് പഞ്ചാബ് സ്വന്തമാക്കിയിരുന്നത്. അക്‌സർ പട്ടേൽ, ആരോൺ ഫിഞ്ച്, ക്രിസ് ഗെയ്ൽ, യുവരാജ് സിങ് തുടങ്ങിയ താരങ്ങളെയാണ് ഇനി അശ്വിൻ നയിക്കാൻ പോകുന്നത്. മുമ്പ് അണ്ടർ 21 ൽ തമിഴ്‌നാടിനെ നയിച്ച പരിചയമുള്ള താരമാണ് അശ്വിൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP