Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിക്കറ്റിൽ തന്റെ ഒന്നാം നമ്പർ ശത്രു ഹർഭജനെന്നു റിക്കി പോണ്ടിങ്: ഇന്ത്യക്കെതിരെ കളിക്കുമ്പോൾ പേടിസ്വപ്‌നമായിരുന്നു ഭാജിയെന്നു മുൻ ഓസ്‌ട്രേലിയൻ നായകൻ

ക്രിക്കറ്റിൽ തന്റെ ഒന്നാം നമ്പർ ശത്രു ഹർഭജനെന്നു റിക്കി പോണ്ടിങ്: ഇന്ത്യക്കെതിരെ കളിക്കുമ്പോൾ പേടിസ്വപ്‌നമായിരുന്നു ഭാജിയെന്നു മുൻ ഓസ്‌ട്രേലിയൻ നായകൻ

മുംബൈ: ഇന്ത്യക്കെതിരെ കളിക്കുമ്പോൾ ഓഫ് സ്പിന്നർ ഹർഭജൻ സിങ്ങായിരുന്നു തന്റെ പേടിസ്വപ്‌നമെന്നു മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്. ഇന്ത്യൻ ക്രിക്കറ്റിലെ തന്റെ ഒന്നാം നമ്പർ ശത്രുവായിരുന്നു ഭാജിയെന്നും പോണ്ടിങ് പറഞ്ഞു.

ഇപ്പോഴും അദ്ദേഹത്തെക്കുറിച്ച് ദുഃസ്വപ്നം കാണാറുണ്ടെന്നും പോണ്ടിങ് പറഞ്ഞു. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ പത്ത് തവണയാണു റിക്കി പോണ്ടിംഗിനെ ഭാജി പുറത്താക്കിയത്.

മൂന്ന് തവണ പോണ്ടിങ് ഡക്ക് ആയിരുന്നു. പോണ്ടിംഗിനെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയ ബൗളറും ഹർഭജൻ സിങ് ആണ്. ഹർഭജനെതിരായി ബാറ്റ് ചെയ്യുമ്പോൾ പോണ്ടിംഗിന്റെ ബാറ്റിങ് ശരാശരി ഏറെ താഴ്ന്നിട്ടുണ്ട്. മാത്രമല്ല, ഹർഭജന്റെ ടെസ്റ്റിലെ മുന്നൂറാം ഇരയും പോണ്ടിങ്ങായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP