Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ 'പന്തോ' ഇതിഹാസത്തിന് പകരക്കാരൻ; ഇതിനേക്കാളും ഭേദം ധോണി തന്നെ; രണ്ടാം മത്സരത്തിലും സംപൂജ്യനായതോടെ പന്തിനെ പരിഹസിച്ച് സോഷ്യൽ മീഡിയ

ഈ 'പന്തോ' ഇതിഹാസത്തിന് പകരക്കാരൻ; ഇതിനേക്കാളും ഭേദം ധോണി തന്നെ; രണ്ടാം മത്സരത്തിലും സംപൂജ്യനായതോടെ പന്തിനെ പരിഹസിച്ച് സോഷ്യൽ മീഡിയ

സ്പോർട്സ് ഡെസ്‌ക്

സിഡ്‌നി: തുടർച്ചയായ മൂന്നാം ട്വന്റി-20യിലും ബാറ്റിംഗിൽ ദുരന്തമായതോടെ റിഷഭ് പന്തിനെതിരെ വിമർശനവും പരിഹാസവുമായി ആരാധകർ. ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ട്വന്റി-20 മത്സരങ്ങളിൽ ബാറ്റിംഗിനിറങ്ങിയ രണ്ടിലും പന്തിന് കാര്യമായൊന്നും ചെയ്യാനായിരുന്നില്ല. ഇതോടെയാണ് ആരാധകർ യുവതാരത്തെ വിമർശിച്ച് രംഗത്തെത്തിയത്.

ആദ്യമത്സരത്തിൽ നിർണായക സമയത്ത് അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായ  മുൻ താരങ്ങളുടെ അടക്കം വിമർശനം ഏറ്റു വാങ്ങിയപ്പോൾ മൂന്നാം മത്സരത്തിൽ റൺറേറ്റ് ഉയർത്തേണ്ട ഘട്ടത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. രണ്ട് കളിയും വിക്കറ്റ് കീപ്പിംഗിലും നിരവധി പിഴവുകൾ റിഷഭ് പന്ത് വരുത്തിയിരുന്നു. ഇതോടെയാണ് ആരാധകർ പന്തിനെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും രംഗത്തെത്തിയത്.

ധോണിയുടെ പകരക്കാരനായി ട്വന്റി-20 ടീമിലെത്തിയ പന്തിൽ നിന്ന് വിൻഡീസിനെതിരെ നേടിയ അർധസെഞ്ചുറി ഒഴിച്ചാൽ ഇതുവരെ മറ്റൊരു മികവുറ്റ ഇന്നിങ്‌സ് ആരാധകർക്ക് കാണാനായിട്ടില്ല. കീപ്പിംഗിലും നിറം മങ്ങിയ പ്രകടനമായിരുന്നു യുവതാരം പുറത്തെടുത്തത്. അതേസമയം ടീമിലുണ്ടായിരുന്ന ദിനേശ് കാർത്തിക്ക് മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയും ചെയ്തു.

മൂന്നാം മത്സരത്തിൽ ബാറ്റിംഗിൽ ദയനീയമായി പരാജയപ്പെട്ടതോടെ ഇതിനേക്കാൾ ഭേദം ധോണി തന്നെയാണെന്ന വിമർശനവുമായി ആരാധകർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. ധോണിയെയോ ഇഷാൻ കിഷനെയോ പന്തിന് പകരം കളിപ്പിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP