Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മെൽബണിൽ നാലാംദിനം ഓസീസിനൊപ്പം; രണ്ടാം ഇന്നിങ്‌സിൽ 326 റൺസിന്റെ മൊത്തം ലീഡുമായി കളിയിൽ ഓസീസ് മുൻതൂക്കം; ഇന്ത്യയ്ക്ക് കളി ജയിക്കാൻ അവിസ്മരണീയ പ്രകടനങ്ങൾ അനിവാര്യം

മെൽബണിൽ നാലാംദിനം ഓസീസിനൊപ്പം; രണ്ടാം ഇന്നിങ്‌സിൽ 326 റൺസിന്റെ മൊത്തം ലീഡുമായി കളിയിൽ ഓസീസ് മുൻതൂക്കം; ഇന്ത്യയ്ക്ക് കളി ജയിക്കാൻ അവിസ്മരണീയ പ്രകടനങ്ങൾ അനിവാര്യം

മെൽബൺ: ഇന്ത്യയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയ ശക്തമായ നിലയിൽ. രണ്ടാം ഇന്നിങ്‌സിൽ 326 റൺസിന്റെ മൊത്തം ലീഡ് ആതിഥേയർ നേടി. മൂന്ന് വിക്കറ്റും ശേഷിക്കുന്നുണ്ട്.

കളിയുടെ അവസാന ദിനം ഇന്ത്യയെ ബാറ്റിങ്ങിനയച്ച് മുഴുവൻ വിക്കറ്റുകളും നേടി ജയം സ്വന്തമാക്കാനാകും ഓസീസ് ശ്രമം. ഈ മത്സരം സമനിലയിലായാലും പരമ്പര സ്വന്തമാക്കാൻ ഓസ്‌ട്രേലിയയ്ക്ക് കഴിയും. അതിനാൽ പരമ്പര തോൽവി ഒഴിവാക്കാനായി ഇന്ത്യയും ്അവസാന ദിനം വീറോടെ പൊരുതും.

മെൽബണിൽ നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 261 റൺസ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. അവസാന ദിവസമായ നാളെ ലീഡ് വർദ്ധിപ്പിച്ച് ഇന്നിങ്‌സ് എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് ഇന്ത്യയെ ബാറ്റിങ്ങിന് വിടാനാകും ഓസ്‌ട്രേലിയയുടെ ശ്രമം. നേരത്തെ 8ന് 462 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് മൂന്നു റൺസ് കൂട്ടിച്ചേർക്കുമ്പോഴേക്കും ശേഷിച്ച രണ്ടു വിക്കറ്റുകളും നഷ്ടമായിരുന്നു.

465 റൺസിന് പുറത്തായ ഇന്ത്യയ്‌ക്കെതിരെ 65 റൺസിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് നേടിയ ഓസ്‌ട്രേലിയ, രണ്ടാമിന്നിങ്‌സിൽ കൂറ്റനടികളിലൂടെ സ്‌കോറിങ്ങ് ഉയർത്തി. ഓപ്പണർമാരായ ഡേവിഡ് വാർണറും (67 പന്തിൽ നിന്ന് 40) റോജേഴ്‌സും (123 പന്തിൽ നിന്ന് 69 റൺസ്) മികച്ച തുടക്കം നൽകി. വാട്‌സൺ (17), ഒന്നാമിന്നിങ്‌സിലെ സെഞ്ച്വറിക്കാരൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് (14) എന്നിവർ പെട്ടെന്ന് മടങ്ങിയെങ്കിലും ഷോൺ മാർഷിന്റെ പ്രകടനം ഓസീസിന് കരുത്തായി. 62 റൺസുമായി ഷോൺ മാർഷ് ക്രീസിലുണ്ട്. ഉമേഷ് യാദവും ആർ അശ്വിനും ഇശാന്ത് ശർമ്മയും ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് വീതം നേടി. മുഹമ്മദ് ഷാമിക്ക് ഒരു വിക്കറ്റും കിട്ടി.

നേരത്തെ എട്ടിന് 462 റൺസ് എന്ന നിലയിൽ നാലാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് മൂന്നോവർ കൂടി മാത്രമേ ക്രീസിൽ നിൽക്കാനായുള്ളൂ. മൂന്ന് റൺ ചേർക്കുന്നതിനിടെ ശേഷിക്കുന്ന രണ്ട് വിക്കറ്റ് കൂടി നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ, നേരിട്ട ആദ്യ പന്തിൽ തന്നെ ഉമേഷ് യാദവിനെ ഹാഡിന്റെയും അടുത്ത ഓവറിൽ 12 റൺസെടുത്ത ഷമിയെ സ്മിത്തിന്റെയും കൈയിലെത്തിച്ച ജോൺസൺ ഇന്ത്യൻ ഇന്നിങ്‌സിന് തിരശ്ശീലയിട്ടു. ഇന്ത്യ 128.5 ഓവറിൽ 465 റൺസിന് ഓൾഔട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP